ക​ള​ത്ത​റ പാ​ട​ശേ​ഖ​രം വെ​ള്ള​ത്തി​ൽ മു​ങ്ങി
Wednesday, May 12, 2021 12:16 AM IST
വെ​ള്ള​റ​ട: വേ​ന​ല്‍ മ​ഴ ക​ന​ത്ത​തോ​ടെ വെ​ള്ള​റ​ട പ​ഞ്ചാ​യ​ത്തി​ലെ ഏ​ക പാ​ട​ശേ​ഖ​രം നാ​ശ​ത്തി​ന്‍റെ വ​ക്കി​ൽ. മ​ണ​തോ​ട്ടം വാ​ര്‍​ഡി​ല്‍ ഡോ​ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൃ​ഷി​ചെ​യ്യു​ന്ന പാ​ടം വെ​ള്ള​ത്തി​ൽ മു​ങ്ങി​യ നി​ല​യി​ലാ​ണ്. മു​പ്പ​ത്ത് വ​ര്‍​ഷ​മാ​യി തെ​ങ്ങി​ന്‍ പു​ര​യി​ട​മാ​യി​രു​ന്നു ക​ള​ത്ത​റ പാ​ട​ശേ​ഖ​ര​ത്തി​ൽ ന​ല്ല​കാ​യ്ഫ​ലം ഉ​ണ്ടാ​യി​രു​ന്ന തെ​ങ്ങ് വെ​ട്ടി​മാ​റ്റി​യാ​ണ് വ​യ​ലാ​ക്കി​യ​ത്.

ദി​വ​സ​ങ്ങ​ളാ​യി പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യെ​തു​ട​ര്‍​ന്ന് സ​മീ​പ​ത്തെ തോ​ടു​ക​ള്‍ ക​വി​ഞ്ഞ് ഒ​ഴു​കി​യ​തോ​ടെ പ​ടം വെ​ള്ള​ത്തി​ൽ മു​ങ്ങു​ക​യാ​യി​രു​ന്നു. ക​ള​ത്ത​റ പാ​ട​ശേ​ഖ​ര​ത്തെ നെ​ല്‍​ക്കൃ​ഷി​കാ​ണാ​ന്‍ സ​മീ​പ​ത്തെ സ്കൂ​ളു​ക​ളി​ല്‍ നി​ന്നും കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും എ​ത്താ​റു​ണ്ട്.

പാ​ട​ശേ​ഖ​രം വെ​ള്ള​ത്തി​ല്‍ മു​ങ്ങി​യ​ത് അ​റി​ഞ്ഞ് പെ​രു​ങ്ക​ട​വി​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലാ​ല്‍ കൃ​ഷ്ണ​നും ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത് അം​ഗം ഷൈ​ന്‍​കു​മാ​റും പാ​ട​ശേ​ഖ​രം സ​ന്ദ​ര്‍​ശി​ച്ച് പാ​ട​ശേ​ഖ​രം സം​ര​ക്ഷി​ക്കാ​ന്‍ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി.