റാ​പ്പി​ഡ് ആ​ക്‌​ഷ​ൻ ടീ​മി​ന് വാ​ഹ​ന​ങ്ങ​ൾ കൈ​മാ​റി
Wednesday, May 12, 2021 12:15 AM IST
വി​ഴി​ഞ്ഞം: കോ​വി​ഡ് ബ​ധി​ച്ച് ശ്വാ​സം കി​ട്ടാ​തെ പി​ട​ഞ്ഞ രോ​ഗി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ വാ​ഹ​ന​മി​ല്ലാ​തെ വീ​ട്ടു​കാ​ർ. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് വി​ഴി​ഞ്ഞ​ത്തെ റാ​പ്പി​ഡ് ആ​ക്‌​ഷ​ൻ ടീ​മി​ന് വാഹനങ്ങൾ കൈ​മാ​റി.

വി​ഴി​ഞ്ഞം സൗ​ത്ത് ജ​മാ​അ​ത്ത് മു​സ്‌​ലിം പ​ള്ളി​യും സ്വ​കാ​ര്യ സ്കൂ​ളും​ത​ങ്ങ​ളു​ടെ വാ​ഹ​ന​ങ്ങ​ൾ വി​ട്ടു​ന​ൽ​കി.24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ൺ​ട്രോ​ൾ റൂ​മി​ൽ സ​ഹാ​യ​മാ​വ​ശ്യ​പ്പെ​ടു​ന്ന ആ​ർ​ക്കും കൈ​ത്താ​ങ്ങാ​കാ​ൻ 25 അം​ഗ സം​ഘ​വും റെ​ഡി.

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ലാ​ക്കാ​ൻ സ​ർ​ക്കാ​ർ സ്വ​കാ​ര്യ ആം​ബു​ല​ൻ​സു​ക​ളും കി​ട്ടാ​തെ പോ​യ​തോ​ടെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രോ​ഗി​ക​ൾ കു​ടു​ങ്ങി​യ​ത്. ഇ​തോ​ടെ​യാ​ണ് മേ​ഖ​ല​യി​ലെ കൗ​ൺ​സി​ല​ർ​മാ​രാ​യ സ​മീ​റ, നി​സാ​മു​ദ്ദീ​ൻ എ​ന്നി​വ​ർ രം​ഗ​ത്തെ​ത്തി​യ​ത്.

ജ​മാ​അ​ത്ത് ക​മ്മി​റ്റി​ക്കാ​ർ വി​ട്ടു​ന​ൽ​കി​യ വാ​ഹ​ന​ത്തി​ന്‍റെ താ​ക്കോ​ൽ ന​ഗ​ര​സ​ഭ​വി​ഴി​ഞ്ഞം സോ​ണ​ൽ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ബി​ജു​വി​ന് കൈ​മാ​റി. ക​ൺ​ട്രോ​ൾ റൂ​മി​ൽ എ​ത്തു​ന്ന രോ​ഗി​ക​ളു​ടെ ഓ​ക്സി​ജ​ൻ ലെ​വ​ൽ പ​രി​ശോ​ധി​ക്കാ​നു​ള്ള ഓ​ക്സി​മീ​റ്റ​റും പി​പി​ഇ കി​റ്റു​ക​ളും ന​ഗ​ര​സ​ഭാ അ​ധി​ക​ർ ന​ൽ​കി. സ​ഹാ​യ​മാ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് 8078317866,80783 27866, 8714325063 എ​ന്നീ ന​മ്പ​റു​ക​ളി​ൽ വി​ളി​ക്കാം.