കോ​വി​ഡി​നെ​തി​രെ പോ​രാ​ടാ​ൻ സ​ർ​വീ​സ് സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ളും
Monday, May 10, 2021 11:44 PM IST
കാ​ട്ടാ​ക്ക​ട : കാ​ട്ടാ​ക്ക​ട മ​ണ്ഡ​ല​ത്തി​ലെ സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ൾ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് സാ​മ്പ​ത്തി​ക​സ​ഹാ​യം ഉ​ൾ​പ്പ​ടെ വാ​ഗ്ദാ​നം ചെ​യ്തു. മ​ണ്ഡ​ല​ത്തി​ലെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന കോ​വി​ഡ് പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് പ​ൾ​സ് ഓ​ക്സി മീ​റ്റ​ർ ന​ൽ​കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ന​ൽ​കു​ന്ന​തി​ന് ത​യാ​റാ​ണെ​ന്ന് സ​ഹ​ക​ര​ണ​സം​ഘ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കൂ​ടാ​തെ സ​ഹ​ക​ര​ണ സ്റ്റോ​റു​ക​ൾ വ​ഴി ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​ക്ക് പ​ൾ​സ് ഓ​ക്സി മീ​റ്റ​ർ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​ക്കു​ന്ന​തി​നും യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. ഐ.​ബി. സ​തീ​ഷ് എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സു​ബ്ര​മ​ണ്യ​പി​ള്ള (ക​ട്ട​യ്ക്കോ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്), എ​സ്.​വി. പ്രേ​മ​കു​മാ​ര​ൻ നാ​യ​ർ (ആ​മ​ച്ച​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്), ജോ​ൺ​സ​ൺ (ന​രു​വാം​മൂ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്), അ​ഡ്വ. പ​ത്മ​കു​മാ​ർ (മ​ല​യി​ൻ​കീ​ഴ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്), സ​ഹ​ക​ര​ണ ജോ. ​ര​ജി​സ്ട്രാ​ർ​ജ്യോ​തി പ്ര​സാ​ദ്, അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ​മാ​രാ​യ ജ​യ​ച​ന്ദ്ര​ൻ, പ്ര​മീ​ള, ബാ​ങ്ക് സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​ർ ഓ​ൺ​ലൈ​നി​ലൂ​ടെ സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.