250 കു​പ്പി മ​ദ്യ​വു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ
Monday, May 10, 2021 11:40 PM IST
തി​രു​വ​ന​ന്ത​പു​രം: ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് 250 കു​പ്പി മ​ദ്യ​വു​മാ​യി​വ​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വി​ഴി​ഞ്ഞം പ​ഴ​യ​പ​ള്ളി​ക്ക് സ​മീ​പം തു​പ്പാ​ശി​ക്കു​ടി​യി​ല്‍ പു​ര​യി​ട​ത്തി​ല്‍ എ​ഡ്വി​ന്‍ (39) നെ​യാ​ണ് വി​ഴി​ഞ്ഞം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും കു​റ​ഞ്ഞ വി​ല​യ്ക്ക് മ​ദ്യം വാ​ങ്ങി അ​മി​ത വി​ല​യ്ക്ക് വി​ൽ​ക്കാ​ൻ വേ​ണ്ടി​യാ​ണ് പ്ര​തി മ​ദ്യം ക​ട​ത്തി​യ​ത്. നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യും കാ​പ്പ നി​യ​മ​പ്ര​കാ​രം ജ​യി​ല്‍​ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ള്ള​തു​മാ​യ ഇ​യാ​ളെ കോ​ട്ട​പ്പു​റം പു​തി​യ പ​ള്ളി​ക്ക് സ​മീ​പം നി​ന്നാ​ണ് മ​ദ്യ​വു​മാ​യി അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.