അ​തി​ഥി​തൊ​ഴി​ലാ​ളി ക്ഷേ​മം: ന​ട​പ​ടി​ക​ളു​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം
Saturday, May 8, 2021 11:51 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ണി​ൽ ജി​ല്ല​യി​ലെ അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മം ഉ​റ​പ്പാ​ക്കാ​നു​ള്ള ഊ​ർ​ജി​ത ന​ട​പ​ടി​ക​ളു​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം. ഇ​വ​രു​ടെ ചി​കി​ത്സ​യും ഭ​ക്ഷ​ണ​വു​മ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ അ​റി​യി​ച്ചു. ഇ​തി​നു​വേ​ണ്ടി ക​ള​ക്ട​ർ അ​ധ്യ​ക്ഷ​യാ​യി ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ത​ല മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.

അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ക്യാ​ന്പു​ക​ളി​ലും തൊ​ഴി​ലി​ട​ങ്ങ​ളി​ലും ക​ർ​ശ​ന കോ​വി​ഡ് ജാ​ഗ്ര​ത​യും മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്ക​ണ​മെ​ന്നു ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു. ലോ​ക്ക്ഡൗ​ൺ കാ​ല​ത്തു ലേ​ബ​ർ ക്യാ​ന്പു​ക​ളി​ൽ പ്ര​ത്യേ​ക പ​രി​ശോ​ധ​ന ന​ട​ത്തും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ ലു​ലു മാ​ൾ നി​ർ​മാ​ണ മേ​ഖ​ല​യി​ലും ലേ​ബ​ർ ക്യാ​ന്പി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. തൊ​ഴി​ലാ​ളി​ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യ ക​ള​ക്ട​ർ, ലോ​ക്ക്ഡൗ​ണി​ലും നി​ർ​മാ​ണ ജോ​ലി​ക​ൾ തു​ട​രാ​മെ​ന്നും നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​പ്പോ​കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും അ​വ​രെ ബോ​ധ്യ​പ്പെ​ടു​ത്തി. തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ തു​ട​ർ​ച്ച​യാ​യ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി. ക്ല​സ്റ്റ​റു​ക​ൾ രൂ​പ​പ്പെ​ടു​ന്ന​തു ത​ട​യാ​ൻ ഇ​തി​ലൂ​ടെ ക​ഴി​യും. ആ​ർ​ക്കെ​ങ്കി​ലും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കാ​ണു​ക​യോ രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യോ ചെ​യ്താ​ൽ ഐ​സൊ​ലേ​റ്റ് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളും ക​ള​ക്ട​ർ പ​രി​ശോ​ധി​ച്ചു.

തൊ​ഴി​ലാ​ളി​ക​ളെ ഐ​സൊ​ലേ​റ്റ് ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ മാ​റ്റി പാ​ർ​പ്പി​ക്കു​ന്ന​തി​നാ​യി ലേ​ബ​ർ ക്യാം​ന്പു​ക​ളി​ൽ സൗ​ക​ര്യ​ങ്ങ​ൾ സ​ജ്ജ​മാ​ക്കാ​ൻ ക​രാ​റു​കാ​ർ​ക്കു ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി. ജി​ല്ല​യി​ലെ എ​ട്ടു ലേ​ബ​ർ സ​ർ​ക്കി​ളു​ക​ളി​ലും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ഡൊ​മി​സി​ലി​യ​റി കെ​യ​ർ സെ​ന്‍റ​റു​ക​ൾ തു​റ​ക്കും. മു​ൻ​ഗ​ണ​നാ ക്ര​മ​ത്തി​ൽ ഇ​വ​ർ​ക്കു കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കും വാ​ക്സി​നേ​ഷ​നു​മു​ള്ള സൗ​ക​ര്യ​മൊ​രു​ക്കും. ഭ​ക്ഷ​ണം ആ​വ​ശ്യ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ഭ​ക്ഷ്യ വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ​ണ​മെ​ത്തി​ക്കും. ലോ​ക്ക് ഡൗ​ണി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കു സ​ഹാ​യ​ത്തി​നും മ​റ്റു വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​നു​മാ​യി ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സി​ൽ പ്ര​ത്യേ​ക ക​ൺ​ട്രോ​ൾ റൂം ​തു​റ​ന്നു. അ​വ​ശ്യ​ഘ​ട്ടം വ​ന്നാ​ൽ തൊ​ഴി​ലാ​ളി​ക​ൾ ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സി​ലെ 0471 2783944, 9447440956 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും ക​ള​ക്ട​ർ അ​വ​രോ​ട് പ​റ​ഞ്ഞു

വാ​ട​ക കു​ടി​ശി​ക​യു​ടെ പേ​രി​ൽ ജി​ല്ല​യി​ൽ ഒ​രി​ട​ത്തും ഈ ​ലോ​ക്ക്ഡൗ​ൺ കാ​ല​ത്ത് തൊ​ഴി​ലാ​ളി​ക​ളെ താ​മ​സ സ്ഥ​ലം ഒ​ഴി​യാ​ൻ നി​ർ​ബ​ന്ധി​ക്ക​രു​തെ​ന്ന് ക​രാ​റു​കാ​ർ​ക്കും ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി.

നെ​ടു​മ​ങ്ങാ​ട് സ​ബ് ക​ള​ക്ട​ർ ചേ​ത​ൻ കു​മാ​ർ മീ​ണ, അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ ശ്വേ​ത നാ​ഗ​ർ​കോ​ട്ടി, ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ(​എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്) ജി. ​വി​ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​രും ക​ള​ക്ട​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.