ഒ​ന്ന​ര​ക്കോ​ടി​യു​ടെ ക​ഞ്ചാ​വ് പി​ടി​കൂ​ടി
Saturday, May 8, 2021 11:49 PM IST
തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് വീ​ണ്ടും ക​ഞ്ചാ​വ് പി​ടി​കൂ​ടി. ഇ​ന്ന​ലെ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ 300 കി​ലോ ക​ഞ്ചാ​വു​മാ​യി ആ​ക്കു​ള​ത്തു നി​ന്നാ​ണ് ര​ണ്ടു​പേ​രെ പി​ടി​കൂ​ടി​യ​ത്. ഒ​ന്ന​ര​ക്കോ​ടി രൂ​പ വി​ല​വ​രു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഇ​ടു​ക്കി തൊ​ടു​പു​ഴ സ്വ​ദേ​ശി ബ​നാ​ഷ് (27) മ​ല​പ്പു​റം അ​രീ​ക്കോ​ട് സ്വ​ദേ​ശി അ​ജ്നാ​സ് ( 27 )എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. വെ​ള്ളി​യാ​ഴ്ച കാ​ട്ടാ​ക്ക​ട​ക്ക​ടു​ത്ത് ത​ച്ചോ​ട്ടു​കാ​വി​ൽ നി​ന്ന് 400 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യി​രു​ന്നു. വ​ള്ള​ക്ക​ട​വ് സ്വ​ദേ​ശി അ​ഷ്ക​ർ, ഹ​രീ​ഷ് തി​രു​മ​ല എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ടാ​റ്റാ സു​മോ വാ​ഹ​ന​ത്തി​ന്‍റെ പിന്നിൽ സ്യൂ​ട്ട് കേ​സി​ലാ​ണ് ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്.