പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി ക​ല്ലി​യൂ​ര്‍ പ​ഞ്ചാ​യ​ത്ത്
Saturday, May 8, 2021 11:48 PM IST
നേ​മം : കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടി വ​രു​ന്ന ക​ല്ലി​യൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്ത​മാ​ക്കി . അ​റൂ​ന്നൂ​റി​ലേ​റെ കോ​വി​ഡ് രോ​ഗി​ക​ള്‍ പ​ഞ്ചാ​യ​ത്തി​ലു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. ഇ​തി​നോ​ട​കം നി​ര​വ​ധി മ​ര​ണ​ങ്ങ​ളും സം​ഭ​വി​ച്ചു​ക​ഴി​ഞ്ഞു. ഇ​രു​പ്പ​ത്തി​നാ​ലു മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആം​ബു​ല​ന്‍​സ് സ​ര്‍​വീ​സ് ഉ​ള്‍​പ്പ​ടെ ഹെ​ല്‍​പ് ഡ​സ്ക്കും വാ​ര്‍ റൂ​മും പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു.

തെ​റ്റി​വി​ള പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ഓ​ക്സി​ജ​ന്‍ സൗ​ക​ര്യം ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചെ​ന്നും കോ​വി​ഡ് രോ​ഗി​ക​ളെ കി​ട​ത്തി ചി​കി​ത്സി​ക്കു​ന്ന​തി​നാ​യി കാ​ര്‍​ഷ​ിക കോ​ള​ജി​നു​ള്ളി​ലെ അ​യ്യ​ന്‍​കാ​ളി ഹോ​സ്റ്റ​ലി​ൽ കോ​വി​ഡ് പ്രാ​ഥ​മി​ക ചി​കി​ത്സ കേ​ന്ദ്രം ഉ​ട​ന്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു പ​റ​ഞ്ഞു. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സു​ഗ​മ​മാ​ക്കു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദു​രി​താ​ശ്വാ​സ നി​ധി തു​ട​ങ്ങി. ആ​ദ്യ സം​ഭാ​വ​ന അ​ക്കൗ​ണ്ട​ന്‍റ് ആ​ര്‍.​എ​സ്. ദി​വ്യ​യി​ൽ നി​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്വീ​ക​രി​ച്ചു. സെ​ക്ര​ട്ട​റി അ​നു​സ​ചേ​ത​ന്‍ പ​ങ്കെ​ടു​ത്തു.