അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു
Saturday, May 8, 2021 11:48 PM IST
വെ​ഞ്ഞാ​റ​മൂ​ട്: കോ​വി​ഡ് വ്യാ​പി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു.
കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ഹെ​ൽ​പ് ഡ​സ്ക്ക് ആ​രം​ഭി​ച്ചു. ആ​ശാ പ്ര​വ​ർ​ത്ത​ക​ർ​ക്കും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്കും മാ​സ്ക്കും സാ​നി​റ്റൈ​സ​റും ല​ഭ്യ​മാ​ക്കി​യെ​ന്നു 24 മ​ണി​ക്കൂ​റും ആം​ബു​ല​ൻ​സ് സേ​വ​നം ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം എ​ല്ലാ​ദി​വ​സ​വും വി​ല​യി​രു​ത്തു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ധ്യ​ക്ഷ​ത​യി​ൽ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ, സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സ​മി​തി രൂ​പീ​ക​രി​ച്ചു.​കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ​ഹാ​യി​ക്കു​ന്ന​തി​ന് 100 പേ​ര​ട​ങ്ങു​ന്ന സ​ന്ന​ദ്ധ സേ​ന പ​ഞ്ചാ​യ​ത്തി​ൽ രൂ​പീ​ക​രി​ച്ചു .
ഹെ​ൽ​പ് ഡ​സ്ക് ന​മ്പ​ർ 85 90 43 53 36,04722872031,