സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ കോ​വി​ഡ് ചി​കി​ത്സ: എ​ക്സി​ക്യൂ​ട്ടീ​വ് മ​ജി​സ്ട്രേ​റ്റു​മാ​രെ നിയമിച്ചു
Saturday, May 8, 2021 11:45 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ കോ​വി​ഡ് ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി എ​ക്സി​ക്യൂ​ട്ടീ​വ് മ​ജി​സ്ട്രേ​റ്റു​മാ​രെ നി​യ​മി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ അ​റി​യി​ച്ചു. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളു​ടേ​യും കി​ട​ക്ക​ക​ളു​ടേ​യും ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ക​യും സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യി ന​ട​പ്പാ​ക്കു​ക​യും ചെ​യ്യു​ക​യാ​ണ് ഇ​വ​രു​ടെ പ്ര​ധാ​ന ഉ​ത്ത​ര​വാ​ദി​ത്തം.​സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ആ​കെ കി​ട​ക്ക​ക​ളു​ടെ 50 ശ​ത​മാ​നം കോ​വി​ഡ് ചി​കി​ത്സ​യ്ക്കു നീ​ക്കി​വ​യ്ക്ക​ണ​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ നേ​ര​ത്തേ ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

ഇ​ങ്ങ​നെ ല​ഭി​ക്കു​ന്ന കി​ട​ക്ക​ക​ളി​ൽ പ​കു​തി എ​ണ്ണം കെ​എ​എ​സ്പി പ്ര​കാ​ര​മു​ള്ള സൗ​ജ​ന്യ ചി​കി​ത്സാ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​ന്ന രോ​ഗി​ക​ൾ​ക്കു മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. ഇ​ക്കാ​ര്യം എ​ക്സി​ക്യൂ​ട്ടീ​വ് മ​ജി​സ്ട്രേ​റ്റു​മാ​ർ ക​ർ​ശ​ന​മാ​യി ഉ​റ​പ്പാ​ക്കും. ഓ​രോ ആ​ശു​പ​ത്രി​ക​ളി​ലും ല​ഭ്യ​മാ​കു​ന്ന കി​ട​ക്ക​ക​ളു​ടെ എ​ണ്ണം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് സ​പ്പോ​ർ​ട്ട് യൂ​ണി​റ്റു​വ​ഴി പൊ​തു​ജ​ന​ങ്ങ​ൾ​ക്കു ല​ഭ്യ​മാ​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്ത​വും ഇ​വ​ർ​ക്കാ​യി​രി​ക്കും.ആ​ളു​ക​ൾ​ക്ക് കി​ട​ക്ക​ക​ൾ ല​ഭി​ക്കു​ന്ന​തി​ൽ യാ​തൊ​രു ബു​ദ്ധി​മു​ട്ടു​മു​ണ്ടാ​കാ​തെ നോ​ക്ക​ണ​മെ​ന്നും എ​ക്സി​ക്യൂ​ട്ടീ​വ് മ​ജി​സ്ട്രേ​റ്റു​മാ​ർ​ക്കു ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി.സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ഓ​ക്സി​ജ​ൻ ല​ഭ്യ​ത​യും എ​ക്സി​ക്യൂ​ട്ടി​വ് മ​ജി​സ്ട്രേ​റ്റു​മാ​ർ ഉ​റ​പ്പാ​ക്കും. ഇ​തി​നാ​യി ആ​ശു​പ​ത്രി​ക​ളി​ലെ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ളു​ടെ സ്റ്റോ​ക്ക് പ​രി​ശോ​ധ​ന ന​ട​ത്തും.

ഓ​ക്സി​ജ​ൻ ആ​വ​ശ്യ​ക​ത​യു​ണ്ടാ​യാ​ൽ ജി​ല്ലാ ഓ​ക്സി​ജ​ൻ വാ​ർ റൂ​മു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടി​യ​ന്ത​ര​മാ​യി ല​ഭ്യ​മാ​ക്കും. എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ട്ട് ലൈ​ൻ ഉ​റ​പ്പാ​ക്കും.

കോ​വി​ഡ് ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ട​വു​മാ​യു​ള്ള ആ​ശ​യ വി​നി​മ​യ​ത്തി​ന് എ​ല്ലാ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും ഒ​രു നോ​ഡ​ൽ ഓ​ഫീ​സ​റെ നി​യ​മി​ക്ക​ണ​മെ​ന്നു ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഈ ​ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ക്സി​ക്യൂ​ട്ടീ​വ് മ​ജി​സ്ട്രേ​റ്റു​മാ​ർ അ​ത​ത് ആ​ശു​പ​ത്രി​ക​ളി​ലെ കോ​വി​ഡ് ചി​കി​ത്സാ മാ​നേ​ജ്മെ​ന്‍റ് കൈ​കാ​ര്യം ചെ​യ്യു​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.