സെ​ഞ്ച്വ​റി നേ​ട്ട​വു​മാ​യി ജ​ന​കീ​യ ഹോ​ട്ട​ല്‍
Saturday, May 8, 2021 11:45 PM IST
തി​രു​വ​ന​ന്ത​പു​രം: വി​ശ​പ്പു​ര​ഹി​ത കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കി​യ കു​ടും​ബ​ശ്രീ ജ​ന​കീ​യ ഹോ​ട്ട​ല്‍ ജി​ല്ല​യി​ല്‍ സെ​ഞ്ച്വ​റി നി​റ​വി​ല്‍. മു​റി​ഞ്ഞ​പാ​ല​ത്ത് ആ​രം​ഭി​ക്കു​ന്ന ജി​ല്ല​യി​ലെ നൂ​റാ​മ​ത് ജ​ന​കീ​യ ഹോ​ട്ട​ലി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 11.30ന് ​വി.​കെ പ്ര​ശാ​ന്ത് എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കും.​ന​ഗ​ര​സ​ഭ ഡ​പ്യൂ​ട്ടി മേ​യ​ര്‍ പി.​കെ. രാ​ജു അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.

ന​വ​ജീ​വ​ന്‍ അ​യ​ല്‍​ക്കൂ​ട്ട അം​ഗ​ങ്ങ​ളാ​ണ് പു​തി​യ ജ​ന​കീ​യ ഹോ​ട്ട​ലി​ന്‍റെ സം​രം​ഭ​ക​ര്‍. 20 രൂ​പ​യ്ക്കാ​ണ് ജ​ന​കീ​യ ഹോ​ട്ട​ലു​ക​ള്‍ വ​ഴി ഉ​ച്ച​ഭ​ക്ഷ​ണം ല​ഭ്യ​മാ​ക്കു​ന്ന​ത്.​നി​ല​വി​ല്‍ കോ​വി​ഡ് രോ​ഗി​ക​ള്‍​ക്കും ജ​ന​കീ​യ ഹോ​ട്ട​ലു​ക​ള്‍ വ​ഴി ഭ​ക്ഷ​ണ​മെ​ത്തി​ച്ചു ന​ല്‍​കു​ന്നു​ണ്ട്.

ജ​ന​കീ​യ ഹോ​ട്ട​ലു​ക​ളു​ടെ തു​ട​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഏ​കീ​കൃ​ത മെ​നു, യൂ​ണി​ഫോം, വി​ദ​ഗ്ധ പ​രി​ശീ​ല​നം എ​ന്നി​വ ന​ട​പ്പി​ലാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പ​റ​ഞ്ഞു.