ക​ട കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം: ത​മി​ഴ്നാ​ട് സ്വ​ദേ​ശി പി​ടി​യി​ൽ
Saturday, May 8, 2021 12:12 AM IST
പേ​രൂ​ർ​ക്ക​ട: വ​ഞ്ചി​യൂ​രി​ലെ മൊ​ബൈ​ൽ റീ​ചാ​ർ​ജ് ക​ട​യു​ടെ വാ​തി​ൽ കു​ത്തി​പ്പൊ​ളി​ച്ച് പ​ണ​വും മൊ​ബൈ​ൽ ഫോ​ണു​ക​ളും മോ​ഷ്ടി​ച്ച പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി. ത​മി​ഴ്നാ​ട് ക​ല്ല​ടി​ക്കു​റി​ശി സ്വ​ദേ​ശി ആ​ന​ന്ദ് രാ​ജ് (35) നെ​യാ​ണ് വ​ഞ്ചി​യൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ക​ഴി​ഞ്ഞ നാ​ലി​ന് വ​ഞ്ചി​യൂ​ർ സ്വ​ദേ​ശി ശ്രീ​കു​മാ​ര​ൻ നാ​യ​രു​ടെ സ​ൻ​വീ​ൻ എ​ന്ന മൊ​ബൈ​ൽ ഫോ​ൺ റീ​ചാ​ർ​ജ് ക​ട​യു​ടെ വാ​തി​ൽ പൂ​ട്ട് പൊ​ളി​ച്ച് ക​യ​റി​യ ആ​ന​ന്ദ് രാ​ജ് മൂ​ന്നു മൊ​ബൈ​ൽ ഫോ​ണു​ക​ളും, 6500 രൂ​പ​യും, വി​ൽ​പ്പ​ന​യ്ക്കാ​യി വ​ച്ചി​രു​ന്ന മാ​സ്ക്കു​ക​ളും മോ​ഷ്ടി​ച്ചു.
വ​ഞ്ചി​യൂ​ർ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ത​മ്പാ​നൂ​ർ റ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നാ​ണ് ഇ​ന്ന​ലെ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.
വ​ഞ്ചി​യൂ​ർ എ​സ്എ​ച്ച​ഒ ര​ഗീ​ഷ് കു​മാ​ർ, എ​സ്ഐ​മാ​രാ​യ പ്ര​ജീ​ഷ് കു​മാ​ർ, മ​നോ​ജ്, ജ​സ്റ്റി​ൻ മോ​സ​സ്, എ​എ​സ്ഐ സു​രേ​ഷ്, സി​പി​ഒ മാ​രാ​യ ജി​ജോ, ശ്രീ​കാ​ന്ത്, രാ​ഹു​ൽ എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​നും അ​റ​സ്റ്റി​നും നേ​തൃ​ത്വം ന​ൽ​കി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു .