ഡ്യൂ​ട്ടി ഓ​ഫ് വെ​ട്ടി​ച്ചു​രു​ക്കി​യ​തി​നെ​തി​രേ ന​ഴ്സു​മാ​രു​ടെ പ്ര​തി​ഷേ​ധം
Saturday, May 8, 2021 12:12 AM IST
തി​രു​വ​ന​ന്ത​പു​രം : കോ​വി​ഡ് ഡ്യൂ​ട്ടി ചെ​യ്യു​ന്ന ന​ഴ്സു​മാ​രു​ടെ ഡ്യൂ​ട്ടി ഓ​ഫ് വെ​ട്ടി​ക്കു​റ​ച്ച​തി​നെ​തി​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ന​ഴ്സു​മാ​ർ പ്ര​തി​ഷേ​ധി​ച്ചു.10 ദി​വ​സം ഡ്യൂ​ട്ടി​ക്ക് മൂ​ന്ന് ഓ​ഫ് എ​ന്ന ക്ര​മം ത​ന്നെ തു​ട​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം. വീ​ക്ക്‌​ലി ഓ​ഫ് മാ​ത്ര​മെ​ടു​ത്ത് തു​ട​ർ​ച്ച​യാ​യി കോ​വി​ഡ് ഡ്യൂ​ട്ടി ചെ​യ്യ​ണ​മെ​ന്നു നി​ർ​ദേ​ശി​ച്ച് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ക​ഴി​ഞ്ഞ​ദി​വ​സം ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. ഈ ​ഉ​ത്ത​ര​വ് പ്ര​തി​ഷേ​ധ​ക്കാ​ർ ക​ത്തി​ച്ചു.
ഇ​ന്ന​ലെ രാ​വി​ലെ 7.30 മു​ത​ൽ എ​ട്ട് വ​രെ ജോ​ലി​ക്ക് ത​ട​സം വ​രാ​ത്ത രീ​തി​യി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം. നി​ല​വി​ൽ ഐ​സി​യു​വി​ലെ കോ​വി​ഡ് ഡ്യൂ​ട്ടി ഏ​ഴ് ദി​വ​സ​വും വാ​ർ​ഡി​ലേ​ത് 10 ദി​വ​സ​വു​മാ​ണ്.
കോ​വി​ഡ് ആ​രം​ഭ​ത്തി​ൽ 14 ദി​വ​സം ജോ​ലി ചെ​യ്താ​ൽ അ​ടു​ത്ത 14 ദി​വ​സം അ​വ​ധി ല​ഭി​ച്ചി​രു​ന്നു. പി​ന്നീ​ട് ഇ​ത് ഏ​ഴ് ദി​വ​സ​മാ​യി ചു​രു​ക്കി. ഇ​പ്പോ​ൾ പ​ത്ത് ദി​വ​സ​ത്തി​നി​ടെ മൂ​ന്ന് ഓ​ഫ് എ​ന്ന ക്ര​മ​മാ​ണ് പി​ന്തു​ട​രു​ന്ന​ത്. കോ​വി​ഡ് ഡ്യൂ​ട്ടി​ക്ക് ശേ​ഷം ഓ​ഫ് ക​ഴി​ഞ്ഞ് തി​രി​കെ​യെ​ത്തു​ന്പോ​ൾ കോ​വി​ഡി​ത​ര വാ​ർ​ഡി​ലാ​ണ് ഡ്യൂ​ട്ടി ന​ൽ​കാ​റ്. പു​തി​യ ഉ​ത്ത​ര​വ് പ്ര​കാ​രം കോ​വി​ഡ് വാ​ർ​ഡി​ലോ ഐ​സി​യു​വി​ലോ ജോ​ലി ചെ​യ്യു​ന്ന​വ​ർ അ​വി​ടെ​ത്ത​ന്നെ തു​ട​രേ​ണ്ടി വ​രും. ഇ​ത് പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നാ​ണ് ന​ഴ്സു​മാ​ർ പ​റ​യു​ന്ന​ത്. ഉ​ത്ത​ര​വ് പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ ഡ്യൂ​ട്ടി ബ​ഹി​ഷ്ക​രി​ച്ച് പ്ര​തി​ഷേ​ധി​ക്കു​മെ​ന്നും ന​ഴ്സു​മാ​ർ പ​റ​ഞ്ഞു.