ഓ​ക്സി​ജ​ന്‍ വാ​ര്‍ റൂം ​ വ​ഴു​ത​ക്കാ​ട് വി​മ​ന്‍​സ് കോ​ള​ജി​ല്‍
Saturday, May 8, 2021 12:07 AM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ല്‍ ഓ​ക്സി​ജ​ന്‍ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി ക​ള​ക്ട​റേ​റ്റി​ല്‍ ആ​രം​ഭി​ച്ച 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഓ​ക്സി​ജ​ന്‍ വാ​ര്‍ റൂം ​വ​ഴു​ത​ക്കാ​ട് വി​മ​ന്‍​സ് കോ​ള​ജി​ലേ​ക്ക് മാ​റ്റു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ അ​റി​യി​ച്ചു.
ഓ​ക്സി​ജ​ന്‍ സം​ഭ​ര​ണ​ശാ​ല പ്ര​വ​ര്‍​ത്തി​ക്കു​ന്ന വി​മ​ന്‍​സ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തോ​ട് ചേ​ര്‍​ന്നാ​കും വാ​ര്‍ റൂം ​പ്ര​വ​ര്‍​ത്തി​ക്കു​ക. ഓ​ക്സി​ജ​ന്‍ വാ​ര്‍ റൂ​മി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ തി​രു​വ​ന​ന്ത​പു​രം ത​ഹ​സി​ല്‍​ദാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ​ജ്ജീ​ക​രി​ക്കും. ജി​ല്ലാ ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ ഓ​ക്സി​ജ​ന്‍ സം​ഭ​ര​ണ​ശാ​ല​യു​ടെ സു​ര​ക്ഷാ സം​വി​ധാ​നം നി​ര​ന്ത​രം വി​ല​യി​രു​ത്തു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലെ ഓ​ക്സി​ജ​ന്‍ ല​ഭ്യ​ത നി​രീ​ക്ഷി​ച്ച് ആ​വ​ശ്യ​മു​ള്ളി​ട​ത്ത് ഓ​ക്സി​ജ​ന്‍ എ​ത്തി​ക്കു​ന്ന​തി​നും വി​വി​ധ​യി​ട​ങ്ങ​ളി​ല്‍​നി​ന്ന് ഓ​ക്സി​ജ​ന്‍ സം​ഭ​രി​ക്കു​ന്ന​തി​നു​മാ​ണ് ഓ​ക്സി​ജ​ന്‍ വാ​ര്‍ റൂം ​ആ​രം​ഭി​ച്ച​ത്.
ജി​ല്ല​യ്ക്കു വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ആ​വ​ശ്യ​മാ​യ മു​ഴു​വ​ന്‍ ഓ​ക്സി​ജ​നും സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ല്‍ സം​ഭ​രി​ച്ചു സൂ​ക്ഷി​ക്കാ​നു​ള്ള സൗ​ക​ര്യ​മു​ണ്ട്.