അ​തി​ഥി തൊ​ഴി​ലാ​ളി ക്ഷേ​മം ഉ​റ​പ്പാ​ക്കാ​ൻ ജി​ല്ലാ​ത​ല സ​മി​തി
Saturday, May 8, 2021 12:07 AM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക് ഡൗ​ൺ കാ​ല​ത്തു ജി​ല്ല​യി​ൽ താ​മ​സി​ക്കു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ക​ള​ക്ട​ർ അ​ധ്യ​ക്ഷ​യാ​യി സ​മി​തി രൂ​പീ​ക​രി​ച്ചു.
അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ഭ​ക്ഷ​ണം, ചി​കി​ത്സ, വാ​ക്സി​നേ​ഷ​ൻ, ബോ​ധ​വ​ത്ക​ര​ണം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ സ​മി​തി പ്ര​ത്യേ​ക ശ്ര​ദ്ധ​വ​യ്ക്കു​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ പ​റ​ഞ്ഞു.​അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ, ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗം ഡ​പ്യൂ​ട്ടി ക​ള​ക്ട​ർ, ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ(​ജ​ന​റ​ൽ), ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ(​എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്), കോ​ർ​പ്പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി, ജി​ല്ല​യി​ലെ മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി​മാ​ർ, ബ​ന്ധ​പ്പെ​ട്ട അ​സി​സ്റ്റ​ന്‍റ് ലേ​ബ​ർ ഓ​ഫി​സ​ർ​മാ​ർ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​രാ​ണു സ​മി​തി​യി​ലെ അം​ഗ​ങ്ങ​ൾ. ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ(​എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്) ആ​ണു ക​ൺ​വീ​ന​ർ.​അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കു മു​ൻ​ഗ​ണ​നാ ക്ര​മ​ത്തി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന, വാ​ക്സി​നേ​ഷ​ൻ എ​ന്നി​വ സ​മി​തി ഉ​റ​പ്പാ​ക്കും. ആ​വ​ശ്യ​മു​ള്ള​വ​ർ​ക്കു ഭ​ക്ഷ്യ​വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ചു ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ​ണ​മെ​ത്തി​ക്കും. കോ​ൺ​ട്രാ​ക്ട​ർ​മാ​ർ തൊ​ഴി​ളി​ക​ളു​ടെ ക്ഷേ​മം ഉ​റ​പ്പാ​ക്ക​ണം. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രെ ഐ​സൊ​ലേ​റ്റ് ചെ​യ്യ​ണം.
വാ​ട​ക കു​ടി​ശി​ക​യു​ടെ പേ​രി​ൽ തൊ​ഴി​ലാ​ളി​ക​ളെ താ​മ​സ​സ്ഥ​ല​ത്തു​നി​ന്നു മാ​റാ​ൻ നി​ർ​ബ​ന്ധി​ക്ക​രു​ത്. എ​എ​ൽ​ഒ​മാ​ർ ഇ​ത് ഉ​റ​പ്പാ​ക്ക​ണം. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ജി​ല്ലാ​ത​ത്തി​ൽ ക​ൺ​ട്രോ​ൾ റൂം ​സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ജി​ല്ലാ ലേ​ബ​ർ ഓ​ഫി​സി​ലെ 0471 2783944, 9447440956 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.