കടക​ന്പോ​ള​ങ്ങ​ളി​ൽ വൻ തി​ര​ക്ക്
Saturday, May 8, 2021 12:07 AM IST
തി​രു​വ​ന​ന്ത​പു​രം : ലോ​ക്ക്ഡൗ​ണ്‍ ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ഇ​ന്ന​ലെ ജി​ല്ല​യി​ലെ ക​ന്പോ​ള​ങ്ങ​ളി​ലും ക​ട​ക​ളി​ലും രാ​വി​ലെ മു​ത​ൽ ഉ​ച്ച​വ​രെ ന​ല്ല തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ക​ന്പോ​ള​മാ​യ ചാ​ല​യി​ൽ രാ​വി​ലെ മു​ത​ൽ ന​ല്ല തി​ര​ക്കാ​യി​രു​ന്നു. പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ലാ​ണ് വ​ലി​യ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ട​ത്. ചാ​ല​യി​ലെ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സ് ഏ​റെ പ​ണി​പ്പെ​ട്ടു.

പാ​ള​യം, മ​ണ​ക്കാ​ട് തു​ട​ങ്ങി​യ മാ​ർ​ക്ക​റ്റു​ക​ളി​ലും ഇ​ന്ന​ലെ രാ​വി​ലെ തി​ര​ക്കു​ണ്ടാ​യി​രു​ന്നു. മ​റ്റു സ്ഥ​ല​ങ്ങ​ള​ൽ പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ലെ പ​ച്ച​ക്ക​റി ക​ട​ക​ളി​ലും പ​ല​വ്യ​ജ്ഞ​ന ക​ട​ക​ളി​ലും ന​ല്ല ക​ച്ച​വ​ട​മാ​യി​രു​ന്നു. മി​ക്ക​വ​രും ഒ​രാ​ഴ്ച​ത്തേ​ക്കാ​വ​ശ്യ​മാ​യ പാ​ലും പാ​ൽ ഉ​ത്പ​ന്ന​ങ്ങ​ളും വാ​ങ്ങി​ച്ച​തി​നാ​ൽ പാ​ൽ ക​ച്ച​വ​ട​വും കൂ​ടി.​മി​ൽ​മ ബൂ​ത്തു​ക​ളി​ൽ കു​ടു​ത​ൽ പാ​ൽ സം​ഭ​രി​ച്ചി​രു​ന്നെ​ങ്കി​ലും വൈ​കു​ന്നേ​ര​ത്തോ​ടെ മി​ക്ക​യി​ട​ത്തും തീ​ർ​ന്നു. മി​ൽ​മ നേ​രി​ട്ടു ന​ട​ത്തു​ന്ന പ​ട്ടം സെ​യി​ൽ​സ് കേ​ന്ദ്ര​ത്തി​ലും പാ​ലും പാ​ൽ ഉ​ത്പ​ന്ന​ങ്ങ​ളും വാ​ങ്ങാ​ൻ ന​ല്ല തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു.​

രാ​വി​ലെ മു​ത​ൽ ന​ഗ​ര​ത്തി​ലെ എ​ല്ലാ റോ​ഡു​ക​ളി​ലും ന​ല്ല വാ​ഹ​ന തി​ര​ക്കാ​യി​രു​ന്നു. ന​ഗ​ര​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ൾ​ക്കു പു​റ​മേ പ​ല കേ​ന്ദ്ര​ങ്ങ​ളി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​നാ​ൽ എ​ല്ലാ റോ​ഡു​ക​ളി​ലും ഗ​താ​ഗ​ത കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു.​ന​ഗ​ര​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന​വ​രെ ക​ഴ​ക്കൂ​ട്ടം, പോ​ത്ത​ൻ​കോ​ട്, ശ്രീ​കാ​ര്യം, തി​രു​വ​ല്ലം, ക​ര​മ​ന, കു​ണ്ട​മ​ണ്‍​ക​ട​വ്, പേ​രൂ​ർ​ക്ക​ട എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന​ക്കു വി​ധേ​യ​മാ​ക്കി.

ന​ഗ​ര​ത്തി​ലേ​ക്കു ക​ട​ന്നാ​ൽ വെ​ള്ള​യ​ന്പ​ലം, പാ​ള​യം, പേ​ട്ട, ത​ന്പാ​നൂ​ർ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലും പ​രി​ശോ​ധി​ച്ചു.​ന​ഗ​ര​ത്തി​ൽ പ്ര​ധാ​ന റോ​ഡു​ക​ളി​ൽ ഒ​ന്നും ര​ണ്ടും കി​ലോ​മീ​റ്റ​ർ ഇ​ട​വി​ട്ട് ആ​ദ്യം പ​രി​ശോ​ധ​ന ക​ഴി​ഞ്ഞെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളെ വീ​ണ്ടും പ​രി​ശോ​ധി​ക്കു​ക​യും അ​നാ​വ​ശ്യ യാ​ത്ര​യെ​ന്നു തോ​ന്നി​യ​വ​ർ​ക്ക് പി​ഴ​യി​ടു​ക​യും ചെ​യ്തു.