കോ​വി​ഡ് ക​ണ്‍​ട്രോ​ൾ റൂം: എം​എ​ൽ​എ​മാ​ർ വി​ല​യി​രു​ത്തി
Thursday, May 6, 2021 11:42 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ലെ ക​ണ്‍​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ സ​ജീ​വ​മാ​യി. ക​ണ്‍​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നേ​രി​ട്ട് വി​ല​യി​രു​ത്തു​ന്ന​തി​നാ​യി നി​യു​ക്ത എം​എ​ൽ​എ​മാ​രാ​യ വി.​കെ.​പ്ര​ശാ​ന്ത്, വി.​ശി​വ​ൻ​കു​ട്ടി, ആ​ന്‍റ​ണി​രാ​ജു എ​ന്നി​വ​ർ ന​ഗ​ര​സ​ഭ സ​ന്ദ​ർ​ശി​ച്ചു.
ക​ണ്‍​ട്രോ​ൾ റൂ​മി​ൽ നി​ന്ന് ഇ​ന്ന​ലെ പ​ല​ത​ര​ത്തി​ലു​ള്ള സേ​വ​ന​ങ്ങ​ൾ ന​ൽ​കി​യെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​യി ന​ഗ​ര​സ​ഭ​യു​ടെ ആം​ബു​ല​ൻ​സ് സൗ​ക​ര്യം പൂ​ർ​ണ​തോ​തി​ൽ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും കോ​വി​ഡ് പ​ട​രു​ന്ന സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കു​ന്ന രാ​ജാ​ജി ന​ഗ​റി​ലെ രോ​ഗ​ബാ​ധി​ത​രെ​യും ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​രെ​യും സി​എ​ഫ്ടി​ടി സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റി പാ​ർ​പ്പി​ക്കു​ന്ന ന​ട​പ​ടി സ്വീ​ക​രി​ച്ചെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഗ്രീ​ൻ ഫീ​ൽ​ഡ് സ്റ്റേ​ഡി​യം ഉ​ൾ​പ്പെ​ടെ ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് ജി​ല്ലാ ക​ള​ക്ട​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ മാ​സ്ക്ക്, ഗ്ലൗ​സ്, സാ​നി​റ്റൈ​സ​ർ, പി​പി​ഇ കി​റ്റ് എ​ന്നി​വ സം​ഭാ​വ​ന ചെ​യ്യാ​ൻ മേ​യ​ർ അ​ഭ്യ​ർ​ഥി​ച്ചു.