മാ​റ​ന​ല്ലൂ​ർ ശ്മ​ശാ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന സ​മ​യം രാ​ത്രി പ​ന്ത്ര​ണ്ടുവ​രെ
Thursday, May 6, 2021 11:39 PM IST
കാ​ട്ടാ​ക്ക​ട : മാ​റ​ന​ല്ലൂ​രി​ലെ പൊ​തു ശ്മ​ശാ​നം ഫു​ൾ​ബു​ക്ക​ഡ്. മാ​റ​ന​ല്ലൂ​രി​ലെ പൊ​തു​ശ്മ​ശാ​ന​മാ​യ ആ​ത്മ​നി​ദ്രാ​ല​യ​ത്തി​ൽ ദി​വ​സേ​ന കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ചു എ​ത്തു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ൾ എ​ല്ലാം സം​സ്ക​രി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​ശേ​ഷം ബ​ന്ധു​ക്ക​ൾ പ​ഞ്ചാ​യ​ത്തി​ൽ വി​ളി​ച്ചു സ​മ​യം ബു​ക്ക് ചെ​യ്താ​ണ് മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ള്ള മൃ​ത​ദേ​ഹ​വു​മാ​യി എ​ത്തു​ന്ന​ത്.​ഇ​ന്ന​ലെ മാ​ത്രം എ​ട്ടു മൃ​ത​ദേ​ഹ​മാ​ണ് ഇ​വി​ടെ സം​സ്ക​രി​ച്ച​ത്.​ശ്മ​ശാ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ഇന്നുമുതൽ രാ​ത്രി പ​ന്ത്ര​ണ്ട് വ​രെ​യാ​ക്കി. ഇ​പ്പോ​ഴ​ത്തെ ക്ര​മീ​ക​ര​ണം അ​നു​സ​രി​ച്ചു ദി​വ​സ​വും 14 ഓ​ളം സം​സ്കാ​രം ന​ട​ത്താ​ൻ ക​ഴി​യു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു.
ഇ​ല​ക്ട്രി​ക്ക​ൽ കൂ​ടാ​തെ വാ​ത​കം ഉ​പ​യോ​ഗി​ച്ചു സം​സ്ക​രി​ക്കാ​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കാ​ൻ പാ​ഞ്ചാ​യ​ത് ഒ​രു കോ​ടി രൂ​പ വ​ക​യി​രു​ത്തി​യ​താ​യും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.​ബു​ക്കിം​ഗ് ന​ൽ​കു​ന്ന കൃ​ത്യ​മാ​യ സ​മ​യം ക്ര​മം പാ​ലി​ച്ചു ഇ​വി​ടെ​യെ​ത്തി​ച്ചാ​ൽ ഒ​രു മ​ണി​ക്കൂ​ർ നാ​ൽ​പ്പ​ത്തി അ​ഞ്ചു മി​നി​റ്റി​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും പൊ​തു ജ​ന​ത്തി​ന് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​കാ​ത്ത ത​ര​ത്തി​ൽ ക്ര​മീ​ക​ര​ണം ഒ​രു​ക്കു​ന്നു​ണ്ടെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​ഞ്ഞു.