മ​ഴ​പെ​യ്താ​ൽ കു​രി​ശു​മ​ല റിം​ഗ് റോ​ഡ് കു​ള​മാ​കും
Tuesday, April 20, 2021 11:24 PM IST
പാ​റ​ശാ​ല: വേ​ന​ൽ​മ​ഴ ശ​ക്ത​മാ​യ​തോ​ടെ കു​രി​ശു​മ​ല റിം​ഗ് റോ​ഡ് കു​ള​മാ​യി​മാ​റി. നൂ​റു​ക​ണ​ക്കി​ന് തീ​ർ​ഥാ​ട​ക​ർ വ​ന്നു​പോ​കു​ന്ന ക​ത്തി​പാ​റ- പ​ന്നി​മ​ല -കൂ​താ​ളി കു​രി​ശു​മ​ല​റിം​ഗ് റോ​ഡി​നാ​ണ് ദു​ർ​ഗ​തി. കു​രി​ശു​മ​ല തീ​ര്‍​ഥാ​ട​ന തി​ര​ക്ക് ഒ​ഴി​വാ​ക്കു​വാ​നാ​യി മൂ​ന്നു​വ​ർ​ഷം മു​ന്പ് നി​ർ​മാ​ണം ആ​രം​ഭി​ച്ച റോ​ഡു​പ​ണി എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല.

ചെ​റി​യ ഒ​രു മ​ഴ​പെ​യ്താ​ൽ പോ​ലും റോ​ഡി​ല്‍ ര​ണ്ടു​മീ​റ്റ​റോ​ളം ഉ​യ​ര​ത്തി​ൽ വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​കു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ ഇ​രു ച​ക്ര വാ​ഹ​ന​യാ​ത്രി​ക​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്ന് ആ​വി​ശ്യ​പ്പെ​ട്ട് അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി​ന​ൽ​കി​യി​ട്ട് യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. നി​ര​വ​ധി അ​പ​ക​ട​ങ്ങ​ള്‍ സം​ഭ​വി​ച്ചി​നു​ള്ള റോ​ഡി​നെ വെ​ള്ളെ​ക്കെ​ട്ടി​ല്‍ നി​ന്നും മോ​ചി​പ്പി​ക്ക​ണ​മെ​ന്ന് ആ​വശ്യ​പ്പെ​ട്ട് സ​മ​ര​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ർ.