പൊ​ട്ട​ൻ​ചി​റ ആ​ദി​വാ​സി ഭൂ​സ​മ​ര​ത്തി​ന് ഇ​ന്ന് 18 വ​യ​സ്‌
Tuesday, April 20, 2021 11:24 PM IST
പാ​ലോ​ട്. : പൊ​ട്ട​ൻ​ചി​റ ആ​ദി​വാ​സി ഭൂ​സ​മ​രം തു​ട​ങ്ങി​യി​ട്ട് ഇ​ന്ന് 18 വ​ർ​ഷം പൂ​ർ​ത്തി​യാ​കും. ആ​ദി​വാ​സി ക്ഷേ​മ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 2003 ഏ​പ്രി​ൽ 21നാ​ണ് ചെ​റ്റ​ച്ച​ൽ ഡ​യ​റി ഫാ​മി​ന്‍റെ 28 ഹെ​ക്ട​ർ ഭൂ​മി പ​തി​ച്ചു കി​ട്ടാ​നാ​യി കു​ടി​ൽ കെ​ട്ടി സ​മ​രം ആ​രം​ഭി​ച്ച​ത്. മു​പ്പ​തോ​ളം കു​ടും​ബ​ങ്ങ​ൾ യാ​തൊ​രു അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഇ​ല്ലാ​തെ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണം ഭ​യ​ന്ന് ടാ​ർ​പ്പോ​ളി​ൻ കൊ​ണ്ട് മൂ​ടി​യ കു​ടി​ലു​ക​ളി​ലാ​ണ് ഇ​പ്പോ​ഴും താ​മ​സി​ക്കു​ന്ന​ത്. ഭൂ​മി പ​തി​ച്ചു കി​ട്ടാ​ത്ത​തി​നാ​ൽ റേ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ പോ​ലും ഇ​വ​ർ​ക്ക് അ​ന്യ​മാ​ണ്. താ​മ​സി​ക്കു​ന്ന ഭൂ​മി​ക്ക് യാ​തൊ​രു രേ​ഖ​ക​ളു​മി​ല്ല. ചോ​ർ​ന്നൊ​ലി​ക്കു​ന്ന കൂ​ര​ക​ളി​ലാ​ണ് ഇ​വ​രു​ടെ താ​മ​സം എ​ന്നി​ട്ടും ലൈ​ഫ് പ​ദ്ധ​തി​യി​ലും പേ​രി​ല്ല. വീ​ട്ടു​ന​മ്പ​ർ ല​ഭ്യ​മാ​ക്കാ​ൻ അ​ധി​കൃ​ത​ർ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് സ​മ​ര​ക്കാ​ർ പ​റ​യു​ന്നു. പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ പോ​ലും സൗ​ക​ര്യ​മി​ല്ലാ​ത്ത നി​ല​യി​ലാ​ണ് . കു​ടി​ലു​ക​ളി​ലാ​ണ് താ​മ​സ​മെ​ങ്കി​ലും വീ​ട്ടു​ന​മ്പ​രി​നാ​യി വി​തു​ര പ​ഞ്ചാ​യ​ത്തി​ൽ എ​ത്തി​യ ഇ​വ​ർ​ക്ക് മു​ന്നി​ൽ അ​ധി​കാ​രി​ക​ൾ കൈ​മ​ല​ർ​ത്തു​ക​യാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.