ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി: കാ​ട്ടാ​ക്ക​ട​യി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ
Monday, April 19, 2021 11:23 PM IST
കാ​ട്ടാ​ക്ക​ട : കാ​ട്ടാ​ക്ക​ട​യി​ൽ ഇ​ന്ന​ലെ ഒ​രു കോ​വി​ഡ് മ​ര​ണം​കൂ​ടി സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ കാ​ട്ട​ക്ക​ട​യി​ൽ ര​ണ്ടു ദി​വ​സ​ത്തി​നി​ടെ മൂ​ന്ന് പേ​ർ കോ​വി​ഡ് മൂ​ലം മ​രി​ച്ചു. നി​ല​വി​ൽ 53 പോ​ർ രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്.
മ​ല​യോ​ര ഗ്രാ​മ​മാ​യ കാ​ട്ടാ​ക്ക​ട​യി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കാ​ട്ടാ​ക്ക​ട താ​ലൂ​ക്കി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി. നി​ല​വി​ൽ പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ലാ​ണ് കൂ​ടു​ത​ൽ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം വ​രെ 57 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. പൂ​വ​ച്ച​ൽ, കാ​ട്ടാ​ക്ക​ട, ക​ള്ളി​ക്കാ​ട്, കു​റ്റി​ച്ച​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പോ​ലീ​സി​ന്‍റെ​യും സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​ട്ടു​മാ​രു​ടെ​യും ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്കി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും പോ​ലീ​സി​ന്‍റെ​യും ഉ​ച്ച​ഭാ​ഷി​ണി​യി​ലൂ​ടെ​യു​ള്ള മു​ന്ന​റി​യി​പ്പും ദി​വ​സ​വും ന​ട​ക്കു​ന്നു. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്ക് ക​ന​ത്ത പി​ഴ​യോ ക്രി​മി​ന​ൽ കേ​സോ ചു​മ​ത്തു​മെ​ന്നു​മു​ള്ള മു​ന്ന​റി​യി​പ്പും ന​ൽ​കു​ന്നു​ണ്ട്. മാ​സ്ക്ക്, സാ​മൂ​ഹി​കാ​ക​ലം എ​ന്നി​വ നി​രീ​ക്ഷി​ക്കാ​നാ​യി വാ​ഹ​ന​പ​രി​ശോ​ധ​ന​യും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലെ പ​രി​ശോ​ധ​ന​യും ക​ർ​ശ​ന​മാ​ക്കി. മ​ല​യി​ൻ​കീ​ഴ്, വി​ള​പ്പി​ൽ, വി​ള​വൂ​ർ​ക്ക​ൽ, മാ​റ​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പോ​ലീ​സ് നി​രീ​ക്ഷ​ണം ക​ർ​ക്ക​ശ​മാ​ക്കും.