ജി​ല്ല​യി​ൽ ഇ​ന്ന​ലെ വാ​ക്സി​ൻ ന​ൽ​കി​യ​ത് 8355 പേ​ർ​ക്ക്
Monday, April 19, 2021 11:23 PM IST
തി​രു​വ​ന​ന്ത​പു​രം : വാ​ക്സി​ൻ ക്ഷാ​മം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് ജി​ല്ല​യി​ൽ പ​ല​യി​ട​ത്തും വാ​ക്സി​ൻ ല​ഭി​ക്കാ​തെ ആ​ളു​ക​ൾ മ​ട​ങ്ങി. ജി​ല്ല​യി​ൽ ഇ​ന്ന​ലെ 37079 പേ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കാ​നാ​ണ് ല​ക്ഷ്യ​മി​ട്ട​തെ​ങ്കി​ലും ക്ഷാ​മം മൂ​ലം 8355 പേ​ർ​ക്കേ വാ​ക്സി​ൻ ന​ൽ​കാ​നാ​യു​ള്ളൂ.

ജി​മ്മി ജോ​ർ​ജ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലെ ക്യാ​ന്പ് അ​ട​ക്കം ഇ​ന്ന​ലെ പ​ല കേ​ന്ദ്ര​ങ്ങ​ളി​ലും വാ​ക്സി​ൻ ക്ഷാ​മം നേ​രി​ട്ടു. ഇ​തു​വ​രെ 626157 ഒ​ന്നാം ഡോ​സും 81529 ര​ണ്ടാം ഡോ​സു​മ​ട​ക്കം 707686 ഡോ​സ് വാ​ക്സി​നു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.

ജി​ല്ല​യി​ൽ 38 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ഇ​ന്ന​ലെ വാ​ക്സി​ൻ വി​ത​ര​ണം ന​ട​ന്ന​ത്. 27 സ​ർ​ക്കാ​ർ കേ​ന്ദ്ര​ങ്ങ​ളും 11 സ്വ​കാ​ര്യ കേ​ന്ദ്ര​ങ്ങ​ളും അ​ട​ങ്ങു​ന്ന​താ​ണി​ത്. റ​സി​ഡ​ന്‍റ് അ​സോ​സി​യേ​ഷ​നു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും ഇ​ന്ന​ലെ വാ​ക്സി​ൻ വി​ത​ര​ണം ന​ട​ന്നു.

ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രി​ൽ 72 ശ​ത​മാ​ന​ത്തി​നു മാ​ത്ര​മേ ര​ണ്ടാം ഡോ​സ് വാ​ക്സി​ൻ ന​ൽ​കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ള്ളു. 60,614 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് ര​ണ്ടാം ഡോ​സ് ന​ൽ​കേ​ണ്ട​ത്.

ഇ​തു​വ​രെ സ്വീ​ക​രി​ച്ച​ത് 43752 പേ​രും. കോ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ളി​ൽ 39 ശ​ത​മാ​നം മാ​ത്ര​മാ​ണ് ര​ണ്ടാം വാ​ക്സി​നെ​ടു​ത്ത്.

45 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രി​ൽ 43 ശ​ത​മാ​ന​ത്തി​നേ വാ​ക്സി​ൻ ന​ൽ​കി​യി​ട്ടു​ള്ളൂ. 13000 കോ​വാ​ക്സി​ൻ ഡോ​സു​ക​ളും 10000 കോ​വി​ഷീ​ൽ​ഡ് ഡോ​സു​മ​ട​ക്കം 23000 ഡോ​സു​ക​ളാ​ണ് തി​രു​വ​ന​ന്ത​പു​രം റീ​ജി​ന​ൽ കേ​ന്ദ്ര​ത്തി​ൽ ഇ​നി സ്റ്റോ​ക്കു​ള്ള​ത്.