വ​ല​യി​ൽ കു​ടു​ങ്ങി​യ തി​മിം​ഗ​ല സ്രാ​വി​നെ ര​ക്ഷ​പ്പെടു​ത്തി
Saturday, April 17, 2021 11:44 PM IST
വി​ഴി​ഞ്ഞം: കോ​വ​ളം ബീ​ച്ചി​ൽ കൗ​തു​ക​മു​ണ​ർ​ത്തി കൂ​റ്റ​ൻ വെ​യി​ൽ ഷാ​ർ​ക്ക് (തി​മിം​ഗ​ല സ്രാ​വ്) മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ല​യി​ൽ കു​ടു​ങ്ങി. മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് കോ​വ​ള​ത്തെ ക​ര​മ​ടി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ല​യി​ൽ കു​ടു​ങ്ങി​യ തി​മിം​ഗ​ല സ്രാ​വി​നെ തി​രി​കെ ക​ട​ലി​ലേ​ക്ക് വി​ട്ട​ത്.

തീ​ര​ത്ത് നി​ന്ന് അ​ഞ്ച് കി​ലോ​മീ​റ്റ​റോ​ളം ഉ​ൾ​ക്ക​ട​ലി​ൽ നി​ന്ന് മീ​ൻ​പി​ടി​ക്കു​ക​യാ​യി​രു​ന്ന ക​ര​മ​ടി​ക്കാ​രു​ടെ വ​ലി​യി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി കു​ടു​ങ്ങി​യ ക​ട​ൽ ഭീ​മ​നെ വ​ല​പൊ​ട്ടി​ച്ച് ര​ക്ഷ​പ്പെ​ടു​ത്താ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. ര​ക്ഷ​പ്പെ​ടു​ത്തി​യാ​ൽ ഭീ​മാ​കാ​ര​നാ​യ മീ​നി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ജീ​വ​ഹാ​നി​യു​ണ്ടാ​കു​മെ​ന്ന പേ​ടി​യി​ൽ ക​ട​ലി​ൽ ഇ​റ​ങ്ങി വ​ല മു​റി​ച്ച് മാ​റ്റാ​ൻ ആ​രും ത​യാ​റാ​യി​ല്ല.

രാ​വി​ലെ ഒ​ന്പ​ത​ര​യോ​ടെ തീ​ര​ത്ത​ടു​പ്പി​ച്ച വ​ല​യി​ൽ നി​ന്ന് മീ​നി​നെ മോ​ചി​പ്പി​ച്ചെ​ങ്കി​ലും മ​ണ​ൽ​പ്പ​ര​പ്പി​ൽ ആ​ണ്ടു പോ​യ ഷാ​ർ​ക്കി​ന് ക​ട​ലി​ലേ​ക്ക് തി​രി​കെ പോ​കാ​നാ​യി​ല്ല. ഏ​ക​ദേ​ശം 12 മീ​റ്റ​റോ​ളം നീ​ള​വും ര​ണ്ടാ​യി​ര​ത്തി​ൽ​പ്പ​രം കി​ലോ ഭാ​ര​വു​മു​ള്ള വി​രു​ന്നു​കാ​ര​നെ കാ​ണാ​ൻ ബീ​ച്ചി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ത​ടി​ച്ച് കൂ​ടി.

അ​ധി​കം വൈ​കി​യാ​ൽ മ​ണ​ലി​ൽ ഉ​റ​ച്ച മീ​നി​ന് ജീ​വ​ഹാ​നി​യു​ണ്ടാ​കു​മെ​ന്ന് മ​ന​സി​ലാ​ക്കി​യ ലൈ​ഫ്ഗാ​ർ​ഡു​മാ​രും നാ​ട്ടു​കാ​രും സ്കൂ​ബ ഡൈ​വിം​ഗ് അം​ഗ​ങ്ങ​ളും ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മം തു​ട​ങ്ങി. ഇ​വ​രെ സ​ഹാ​യി​ക്കാ​ൻ ര​ണ്ട് വി​ദേ​ശി​ക​ളും കൂ​ടി​യ​തോ​ടെ കാ​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ ഊ​ർ​ജി​ത​മാ​യി.​റോ​പ്പ് കൊ​ണ്ട് ചി​റ​കി​ന് വ​ശ​ത്ത് ബ​ന്ധി​ച്ച​ശേ​ഷം നി​ര​വ​ധി പേ​രു​ടെ സ​ഹാ​യ​ത്തോ​ടെ വ​ലി​ച്ചും ത​ള്ളി​യു​മാ​യി ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളും പ​രാ​ജ​യ​മാ​യി.

തി​ര​യു​ടെ ശ​ക്തി​നോ​ക്കി നീ​ന്തി​യ മീ​ൻ ക​ര​യി​ലേ​ക്ക് ത​ന്നെ തി​രി​ച്ച് ക​യ​റി. ഇ​തി​നി​ട​യി​ൽ വാ​ൽ​കൊ​ണ്ടു​ള്ള അ​ടി​യേ​റ്റ ചി​ല​ർ ര​ക്ഷാ​ദൗ​ത്യ​ത്തി​ൽ നി​ന്ന് പി​ൻ​മാ​റി.​ലൈ​ഫ് ഗാ​ർ​ഡു​മാ​രാ​യ വെ​ർ​ജി​ൻ, ര​ഞ്ജി​ത്ത്, ശി​ശു​പാ​ല​ൻ എ​ന്നി​വ​ർ​ക്കും ഒ​രു വി​ദേ​ശി​ക്കും ആ​ക്ര​മ​ണ​ത്തി​ൽ നേ​രി​യ പ​രി​ക്കു​മേ​റ്റു. എ​ന്നാ​ലും പി​ന്തി​രി​യാ​ത്ത സം​ഘ ത്തി​ന്‍റെ മൂ​ന്നാ​മ​ത്തെ ശ്ര​മം വി​ജ​യം ക​ണ്ടു.

ആ​ഴ​ത്തി​ൽ എ​ത്തി​യ ശേ​ഷം ദേ​ഹ​ത്തും ചെ​കി​ള​പ്പൂ​ക്ക​ൾ​ക്കി​ട​യി​ലും പ​റ്റി​യി​രു​ന്ന മ​ണ​ൽ കു​ട​ഞ്ഞ് ക​ള​ഞ്ഞ ശേ​ഷം തി​ര​മു​റി​ച്ച് പാ​ഞ്ഞു​പോ​യി. മീ​ൻ​വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട ഏ​റ്റ​വും വ​ലി​യ ഇ​ന​മാ​യ വെ​യി​ൽ ഷാ​ർ​ക്കു​ക​ൾ ഗു​ജ​റാ​ത്ത്, മ​ഹാ​രാ​ഷ്ട്ര തീ​ര​ത്തെ ഉ​ൾ​ക്ക​ട​ൽ​വാ​സി​ക​ളാ​ണെ​ങ്കി​ലും അ​പൂ​ർ​വ​മാ​യി മ​റ്റി​ട​ങ്ങ​ളി​ലേ​ക്കും​എ​ത്താ​റു​ണ്ട്.

മാം​സം ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലെ​ങ്കി​ലും ചി​റ​കു​ക​ൾ സൂ​പ്പു​ണ്ടാ​ക്കാ​ൻ വ​ൻ​കി​ട ഹോ​ട്ട​ലു​കാ​ർ ഉ​പ​യോ​ഗി​ക്കാ​റു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. വം​ശ​നാ​ശം സം​ഭ​വി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന ഇ​വ​യെ സം​ര​ക്ഷി​ത വി​ഭാ​ഗ​ത്തി​ൽ അ​ധി​കൃ​ത​ർ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.