ജ്വ​ല്ല​റി ഉ​ട​മ​യു​ടെ വീ​ട്ടി​ലെ മോ​ഷ​ണം പ്ര​തി​യു​ടെ ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടു
Saturday, April 17, 2021 11:44 PM IST
തി​രു​വ​ന​ന്ത​പു​രം ഭീ​മ ജ്വ​ല്ല​റി ഉ​ട​മ​യു​ടെ തി​രു​വ​ന​ന്ത​പു​രം ക​വ​ടി​യാ​റി​ലു​ള്ള വീ​ട്ടി​ൽ മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​യു​ടെ ചി​ത്ര​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്തു​വി​ട്ടു. വ​ല​തു കൈ​യി​ൽ ടാ​റ്റൂ പ​തി​ച്ച മോ​ഷ്ടാ​വി​ന്‍റെ സി​സി ടി​വി​യി​ൽ പ​തി​ഞ്ഞ ചി​ത്ര​ങ്ങ​ളാ​ണ് പോ​ലീ​സ് പു​റ​ത്തു വി​ട്ട​ത്.
പ്ര​തി​യെ​ക്കു​റി​ച്ച​റി​യു​ന്ന​വ​ർ മ്യൂ​സി​യം പോ​ലീ​സി​നു വി​വ​രം കൈ​മാ​റ​ണ​മെ​ന്നും പോ​ലീ​സ് അ​റ​യി​ച്ചു.​ഭീ​മ ജ്വ​ല്ല​റി ഉ​ട​മ ഡോ.​ബി.​ഗോ​വി​ന്ദ​ന്‍റെ വീ​ട്ടി​ൽ ന​ട​ന്ന മോ​ഷ​ണ​ത്തി​ൽ ര​ണ്ട​ര ല​ക്ഷം രൂ​പ​യു​ടെ ഡ​യ​മ​ണ്ട് ആ​ഭ​ര​ണ​ങ്ങ​ളും അ​റു​പ​തി​നാ​യി​രം രൂ​പ​യു​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. അ​തീ​വ സു​ര​ക്ഷാ മേ​ഖ​ല​യി​ൽ സെ​ക്യൂ​രി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രു​മു​ള്ള വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​കാ​ൻ മ​ക​ൾ ത​യാ​റാ​ക്കി വ​ച്ചി​രു​ന്ന ബാ​ഗി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഡ​യ​മ​ണ്ട് ആ​ഭ​ര​ണ​ങ്ങ​ളും അ​റു​പ​തി​നാ​യി​രം രൂ​പ​യു​മാ​ണ് മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത്. ജ​ന​ൽ​പാ​ളി വ​ഴി​യാ​ണ് ക​ള്ള​ൻ അ​ക​ത്തു ക​യ​റി​യ​തെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. വീ​ട്ടി​ലെ പു​റം ജോ​ലി​ക​ൾ​ക്ക് ഏ​ജ​ൻ​സി മു​ഖേ​ന ജോ​ലി​ക്കെ​ത്തി​യ​വ​രു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. വീ​ടും പ​രി​സ​ര​വും കൃ​ത്യ​മാ​യി അ​റി​യാ​വു​ന്ന ആ​ളാ​ണ് മോ​ഷ്ടാ​വെ​ന്നാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് അ​തീ​വ സു​ര​ക്ഷാ സം​വി​ധാ​ന​മു​ള്ള ഭീ​മാ ഗോ​വി​ന്ദ​ന്‍റെ വീ​ട്ടി​ൽ ക​വ​ർ​ച്ച ന​ട​ന്ന​ത്. രാ​വി​ലെ​യോ​ടെ​യാ​ണ് മോ​ഷ​ണ വി​വ​രം വീ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.