ക​ലു​ങ്ക് അ​പ​ക​ടാ​വ​സ്ഥ​യി​ൽ: അ​ധി​കൃ​ത​ർ​ക്ക് മൗ​നം
Saturday, April 17, 2021 11:42 PM IST
വി​തു​ര: ആ​ദി​വാ​സി​മേ​ഖ​ല​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ത്തേ​യ്ക്കു​ള്ള റോ​ഡി​ലെ ക​ലു​ങ്ക് അ​പ​ക​ടാ​വ​സ്ഥ​യി​ൽ. തൊ​ളി​ക്കോ​ട് - തോ​ട്ടു​മു​ക്ക് പ്ര​ധാ​ന റോ​ഡി​ൽ നി​ന്ന് ആ​ദി​വാ​സി ഉൗ​രു​ക​ളി​ലേ​ക്ക് പോ​കു​ന്ന റോ​ഡി​ലെ ക​ലു​ങ്കി​ന്‍റെ ക​ല്ലു​ക​ൾ ഇ​ള​കി​മാ​റി ഏ​തു നി​മി​ഷ​വും ത​ക​ർ​ന്നു വീ​ഴാ​വു​ന്ന നി​ല​യി​ലാ​ണ്.

കാ​ൽ​നൂ​റ്റാ​ണ്ട് മു​മ്പ് നി​ർ​മി​ച്ച റോ​ഡി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ത്ത​തി​നാ​ലാ​ണ് ക​ലു​ങ്ക് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. നൂ​റി​ല​ധി​കം ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളു​ടെ ആ​ശ്ര​യ​മാ​യ റോ​ഡി​ലെ ക​ലു​ങ്കി​നാ​ണ് ഇൗ ​ദു​ർ​ഗ​തി. കാ​ല​പ്പ​ഴ​ക്ക​വും അ​പ​ക​ട​സാ​ധ്യ​ത​ത​യും ചൂ​ണ്ടി​ക്കാ​ണി​ച്ച് പ​ല​ത​വ​ണ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. മ​ഴ​ക്കാ​ല​മെ​ത്തു​ന്ന​തി​നു മു​മ്പ് ക​ലു​ങ്ക് പൊ​ളി​ച്ചു പ​ണി​യ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.