മ​തി​ൽ ഇ​ടി​ഞ്ഞു വീ​ണു
Saturday, April 17, 2021 11:42 PM IST
നെ​ടു​മ​ങ്ങാ​ട്: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പെ​യ്ത ക​ന​ത്ത​മ​ഴ​യി​ൽ സ്വ​കാ​ര്യ​വ്യ​ക്തി നി​ർ​മി​ച്ച മ​തി​ൽ അ​യ​ൽ​വാ​സി​യു​ടെ വീ​ടി​ന് സ​മീ​പ​ത്തേ​ക്ക് ഇ​ടി​ഞ്ഞു വീ​ണ​താ​യി പ​രാ​തി. നെ​ടു​മ​ങ്ങാ​ട് ടൗ​ൺ വാ​ർ​ഡി​ലെ മു​ക്കോ​ല​ക്ക​ൽ സു​പ്ര​ഭാ​ത​ത്തി​ൽ സു​ദ​ർ​ശ​ന​ന്‍റെ വീ​ടി​ന് സ​മീ​പ​ത്താ​ണ് മ​തി​ൽ ഇ​ടി​ഞ്ഞു വീ​ണ​ത്. സു​ദ​ർ​ശ​ന​ന്‍റെ വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ മ​തി​ലാ​ണ് ഇ​ടി​ഞ്ഞു വീ​ണ​ത്. മ​തി​ൽ നി​ർ​മി​ച്ചി​രു​ന്ന പു​ര​യി​ടം സു​ദ​ർ​ശ​ന​ന്‍റെ സ​ഹോ​ദ​രി മ​റ്റൊ​രാ​ൾ​ക്ക് വി​ൽ​ക്കു​ക​യും വാ​ങ്ങി​ച്ച​യാ​ൾ മ​ണ്ണ് ഉ​പ​യോ​ഗി​ച്ച് വ​സ്തു പൊ​ക്കു​ക​യും പ​ഴ​യ ക​രി​ങ്ക​ൽ കെ​ട്ടി​ന് മു​ക​ളി​ൽ അ​ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ൽ സി​മ​ന്‍റു​ക​ട്ട കൊ​ണ്ടു മ​തി​ൽ നി​ർ​മ്മി​ക്കു​ക​യും ചെ​യ്തി​രു​ന്നു. മ​ഴ​യി​ൽ മ​ണ്ണ് ഒ​ലി​ച്ചു പോ​വു​ക​യും സ​മീ​പ​വാ​സി​യാ​യ സു​ദ​ർ​ശ​ന​ന്‍റെ പ​റ​മ്പി​ലേ​ക്ക് മ​തി​ൽ ഇ​ടി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. പൊ​ളി​ഞ്ഞു​വീ​ണ മ​തി​ലി​ന്‍റെ ബാ​ക്കി ഭാ​ഗം ഏ​തു​നി​മി​ഷ​വും ത​ന്‍റെ പ​റ​മ്പി​ലേ​ക്ക് പ​തി​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണെ​ന്നും സു​ദ​ർ​ശ​ൻ പ​റ​യു​ന്നു . മ​തി​ലി​ന്‍റെ ബാ​ക്കി ഭാ​ഗ​ത്തി​ൽ നി​ന്നും സം​ര​ക്ഷ​ണം വേ​ണ​മെ​ന്നും കാ​ണി​ച്ച് അ​ധി​കൃ​ത​ർ​ക്ക് സു​ദ​ർ​ശ​ന​ൻ പ​രാ​തി ന​ൽ​കി.