കോ​വി​ഡ് സ്പെ​ഷ​ല്‍ ഡ്രൈ​വ്; ജി​ല്ല​യി​ല്‍ ന​ട​ത്തി​യ​ത് 29,008 പ​രി​ശോ​ധ​ന​ക​ള്‍
Saturday, April 17, 2021 11:40 PM IST
തി​രു​വ​ന​ന്ത​പു​രം: ഊ​ര്‍​ജി​ത കോ​വി​ഡ് പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ ന​ട​ത്തി​യ​ത് 29,008 കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ള്‍. 16ന് ​ന​ട​ത്തി​യ 14,087 പ​രി​ശോ​ധ​ന​ക​ളും 17ന് ​ന​ട​ത്തി​യ 14,921 പ​രി​ശോ​ധ​ന​ക​ളും ഉ​ള്‍​പ്പ​ടെ​യാ​ണി​ത്. 22,284 ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​ക​ളും 6,245 റാ​പ്പി​ഡ് ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​ക​ളും 479 മ​റ്റു പ​രി​ശോ​ധ​ന​ക​ളും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ സ​ജീ​ക​രി​ച്ച പ​രി​ശോ​ധ​നാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ 16,689 പേ​രു​ടെ പ​രി​ശോ​ധ​ന ന​ട​ത്തി. മൊ​ബൈ​ല്‍ ലാ​ബു​വ​ഴി 3,532 പേ​രു​ടെ​യും സ്വ​കാ​ര്യ ലാ​ബു​ക​ള്‍ വ​ഴി 8,787 പേ​രു​ടെ പ​രി​ശോ​ധ​ന​യും ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തി. സം​സ്ഥാ​ന​ത​ല​ത്തി​ല്‍ ന​ട​ക്കു​ന്ന സ്പെ​ഷ​ല്‍ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ജി​ല്ല​യി​ലും വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ജി​ല്ല​യി​ല്‍ 22,600 പേ​ര്‍​ക്കു പ​രി​ശോ​ധ​ന ന​ട​ത്താ​നാ​യി​രു​ന്നു ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്.​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍, കോ​വി​ഡ് മു​ന്ന​ണി പ്ര​വ​ര്‍​ത്ത​ക​ര്‍, കോ​വി​ഡ് വ്യാ​പ​നം വേ​ഗ​ത്തി​ല്‍ ന​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ര്‍, പൊ​തു​ഗ​താ​ഗ​ത മേ​ഖ​ല​യി​ലു​ള്ള​വ​ര്‍, ഹോ​സ്പി​റ്റാ​ലി​റ്റി, ടൂ​റി​സം മേ​ഖ​ല​യി​ലു​ള്ള​വ​ര്‍, ഹോ​ട്ട​ലു​ക​ള്‍, ക​ട​ക​ള്‍, മാ​ര്‍​ക്ക​റ്റു​ക​ള്‍, സേ​വ​ന കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍, ഡെ​ലി​വ​റി എ​ക്സി​ക്യൂ​ട്ടി​വു​ക​ള്‍ തു​ട​ങ്ങി​യ​വ​രെ പ്ര​ത്യേ​ക​മാ​യി ക​ണ്ടെ​ത്തി​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഉ​യ​ര്‍​ന്ന തോ​തി​ല്‍ വ്യാ​പ​നം ന​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും മാ​ര്‍​ക്ക​റ്റു​ക​ളി​ലും മൊ​ബൈ​ല്‍ ആ​ര്‍​ടി​പി​സി​ആ​ര്‍ ടെ​സ്റ്റിം​ഗ് യൂ​ണി​റ്റു​ക​ളും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി.