ക്ഷേ​ത്ര ചു​വ​രു​ക​ളി​ൽ രാ​ഷ്ട്രീ​യ​ പാ​ർ​ട്ടി​യു​ടെ പേ​ര് എ​ഴു​തി​യ​താ​യി പ​രാ​തി
Friday, April 16, 2021 11:28 PM IST
വെ​ഞ്ഞാ​റ​മൂ​ട്: സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ക്ഷേ​ത്ര​ത്തി​ൽ അ​തി​ക്ര​മി​ച്ച് ക​ട​ന്ന് ക്ഷേ​ത്ര ചു​വ​രു​ക​ളി​ൽ രാ​ഷ്ട്രീ​യ​ പാ​ർ​ട്ടി​യു​ടെ പേ​ര് എ​ഴു​തി​യ​താ​യി പ​രാ​തി.
ക​ഴി​ഞ്ഞ ദി​വ​സം ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ കീ​ഴി​ലു​ള്ള വാ​മ​ന​പു​രം പെ​രു​ന്ത്ര ശ്രീ ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലാ​ണ് അ​തി​ക്ര​മി​ച്ച് ക​യ​റി പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ച്ച നി​റ​ത്തി​ലു​ള്ള പൊ​ടി​ക​ൾ വി​ത​റു​ക​യും ചു​റ്റ​മ്പ​ല​ത്തി​ന്‍റെ ചു​വ​രു​ക​ളി​ലെ വി​വി​ധഭാ​ഗ​ങ്ങ​ളി​ൽഎ​സ്ഡി​പി​ഐ എ​ന്ന് എ​ഴു​തി​.
വ​ലി​യ ബ​ലി​ക​ല്ലി​ലും മ​റ്റും ക​റു​ത്ത ചാ​യം തേ​ച്ച​താ​യും ക്ഷേ​ത്രം അ​ധി​കൃ​ത​ർ വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു .