ജ്വ​ല്ല​റി ഉ​ട​മ​യു​ടെ മു​ഖ​ത്ത് മു​ള​ക്പൊ​ടി വി​ത​റി മോ​ഷ​ണം: പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ
Friday, April 16, 2021 11:26 PM IST
കാ​ട്ടാ​ക്ക​ട : ജ്വ​ല്ല​റി ഉ​ട​മ​യു​ടെ മു​ഖ​ത്ത് മു​ള​ക്പൊ​ടി എ​റി​ഞ്ഞ് മാ​ല മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളു​മാ​യി പോ​ലീ​സ് ഇ​ന്ന​ലെ ജ്വ​ല്ല​റി​യി​ൽ എ​ത്തി തെ​ളി​വെ​ടു​ത്തു.
കു​റ്റി​ച്ച​ലിലെ വൈ​ഗാ​ജ്വ​ല്ല​റി​യി​ൽ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ മ​ല​യി​ൻ​കീ​ഴ് പു​തു​വ​ൻ​പു​ത്ത​ൻ വീ​ട്ടി​ൽ വി​ഷ്ണു,( 22 ) ഭാ​ര്യ കു​റ്റി​ച്ച​ൽ ത​ച്ച​ൻ​കോ​ട് ഷാ​ജി മ​ൻ​സി​ലി​ൽ അ​ൻ​ഫാ (24),മ​ല​യി​ൻ​കീ​ഴ് മ​ട​ത്തി​ങ്ക​ര ര​മ്യ നി​ല​യ​ത്തി​ൽ ഹ​രി​കൃ​ഷ്ണ​ൻ (25) ഭാ​ര്യ വി​ഴി​ഞ്ഞം പ​ന​യ​റ​കു​ന്ന് ശ്രീ​നി​ല​യം കി​ടാ​ര​കു​ഴി​യി​ൽ അ​നീ​ഷ ( 23 ) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രെ ജ്വ​ല്ല​റി ഉ​ട​മ തി​രി​ച്ച​റി​ഞ്ഞു. പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച കാ​ർ നെ​യ്യാ​ർ ഡാം ​പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ഏ​റെ നാ​ള​ത്തെ നി​രീ​ക്ഷ​ണ​ത്തി​നു​ശേ​ഷ​മാ​ണെ​ന്ന് ക​വ​ർ​ച്ച ന​ട​ത്തി​യ​തെ​ന്ന് പ്ര​തി​ക​ൾ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.
തി​ര​ക്ക് കു​റ​ഞ്ഞ സ​മ​യം ഏ​തെ​ന്ന് നോ​ക്കി വ​യ്ക്കാ​നാ​ണ് ഇ​വ​ർ കാ​റി​ൽ ഒ​രാ​ഴ്ച നി​രീ​ക്ഷ​ണം ന​ട​ത്തി​യ​തെ​ന്നും അ​തി​ന് സ്ഥ​ല​വാ​സി​കൂ​ടി​യാ​യ അ​ൻ​ഫാ​യു​ടെ സ​ഹാ​യ​വും തേ​ടി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. അ​വ​ർ കു​ഞ്ഞു​മാ​യി ജ്വ​ല​റി​യി​ൽ ക​യ​റു​ന്ന​തും മാ​ല​യു​മാ​യി ജ്വ​ല​റി​യി​ൽ നി​ന്നും ഇ​റ​ങ്ങി ഓ​ടു​ന്ന​തും വ്യാ​പാ​രി​ക​ൾ സ്ഥാ​പി​ച്ചി​രു​ന്ന സി​സി​ടി​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞി​രു​ന്നു. കാ​റി​ന്‍റെ ന​ന്പ​ർ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.