പേ​രൂ​ർ എം​എം​യു​പി സ്കൂ​ളി​ന്‍റെ പ​ഠ​നോ​ത്സ​വ​വും ലാ​ബ് അ​റ്റ് ഹോം ​പ​ദ്ധ​തി ഉ​ദ്ഘാ​ട​ന​വും
Thursday, April 15, 2021 11:35 PM IST
വെ​ഞ്ഞാ​റ​മൂ​ട്: പേ​രൂ​ർ എം​എം​യു​പി സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഠ​നോ​ത്സ​വ​വും ലാ​ബ് അ​റ്റ് ഹോം ​പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു. പു​തു​ശേ​രി​മു​ക്ക് പാ​വ​ല്ല പി​എ​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് ജെ. ​സ​ക്കീ​ർ ഹു​സൈ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഹെ​ഡ്മാ​സ്റ്റ​ർ എം ​ഐ.​അ​ജി​കു​മാ​ർ സ്വാ​ഗ​തം ആ​ശം​സി​ച്ചു.
ക​ര​വാ​രം ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ​ജീ​ർ രാ​ജ​കു​മാ​രി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ലാ​ബ് അ​റ്റ് ഹോം ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം ക​ര​വാ​രം ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ മെ​മ്പ​ർ ഹു​സൈ​ൻ നി​ർ​വ​ഹി​ച്ചു.
തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ പ​ഠ​നോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​വ​ത​രി​പ്പി​ച്ചു.
സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ടി. ​ടി. സു​നി​ലാ​റാ​ണി ന​ന്ദി പ​റ​ഞ്ഞു.