ജി​ല്ല​യി​ൽ ഇ​ന്നും നാ​ളെ​യും ഊ​ർ​ജി​ത കോ​വി​ഡ് പ​രി​ശോ​ധ​ന
Thursday, April 15, 2021 11:34 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ ഇ​ന്നും നാ​ളെ​യു​മാ​യി ഊ​ർ​ജി​ത കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ്‌​ജ്യോ​ത് ഖോ​സ. 22,600 പേ​ർ​ക്കു പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണു ല​ക്ഷ്യം. സം​സ്ഥാ​ന​ത​ല​ത്തി​ൽ ന​ട​ക്കു​ന്ന സ്‌​പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ജി​ല്ല​യി​ലും വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.
തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​രെ​യും പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​ക്കും. കോ​വി​ഡ് മു​ന്ന​ണി പ്ര​വ​ർ​ത്ത​ക​ർ, കോ​വി​ഡ് വ്യാ​പ​നം വേ​ഗ​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ, പൊ​തു​ഗ​താ​ഗ​ത മേ​ഖ​ല​യി​ലു​ള്ള​വ​ർ, ഹോ​സ്പി​റ്റാ​ലി​റ്റി, ടൂ​റി​സം മേ​ഖ​ല​യി​ലു​ള്ള​വ​ർ, ഹോ​ട്ട​ലു​ക​ൾ, ക​ട​ക​ൾ, മാ​ർ​ക്ക​റ്റു​ക​ൾ, സേ​വ​ന കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ, ഡെ​ലി​വ​റി എ​ക്‌​സി​ക്യൂ​ട്ടി​വു​ക​ൾ തു​ട​ങ്ങി​യ​വ​രെ പ്ര​ത്യേ​ക​മാ​യി ക​ണ്ടെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തും. ഉ​യ​ർ​ന്ന തോ​തി​ൽ വ്യാ​പ​നം ന​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും മാ​ർ​ക്ക​റ്റു​ക​ളി​ലും മൊ​ബൈ​ൽ ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റിം​ഗ് യൂ​ണി​റ്റു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.
30 മൊ​ബൈ​ൽ ടീ​മു​ക​ളെ​യാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി ജി​ല്ലാ​ത​ല​ത്തി​ൽ നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു ടീം ​ഒ​രു ദി​വ​സം 100 പേ​ർ​ക്കു പ​രി​ശോ​ധ​ന ന​ട​ത്തും. ഇ​തി​നു പു​റ​മേ ജി​ല്ല​യി​ലെ പി​എ​ച്ച്സി (പ്ര​തി​ദി​നം 25 പേ​ർ​ക്കു വീ​തം), സി​എ​ച്ച്സി(​പ്ര​തി​ദി​നം 50 വീ​തം), താ​ലൂ​ക്ക് ആ​ശു​പ​ത്രി(​പ്ര​തി​ദി​നം 100 വീ​തം), ജി​ല്ലാ, ജ​ന​റ​ൽ ആ​ശു​പ​ത്രി(​പ്ര​തി​ദി​നം 250 വീ​തം) എ​ന്നി​വി​ട​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​യു​ണ്ടാ​കും.
ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക​ൾ, ഹോ​മി​യോ ആ​ശു​പ​ത്രി​ക​ൾ, ഡി​സ്‌​പെ​ൻ​സ​റി​ക​ൾ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ, സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും പ​രി​ശോ​ധ​നാ സൗ​ക​ര്യ​മു​ണ്ടാ​കും. ഒ​രു ദി​വ​സം കോ​വി​ഡ് 11,300 പേ​ർ​ക്കു പ​രി​ശോ​ധ​ന ന​ട​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തി​ലാ​ണു ക്ര​മീ​ക​ര​ണ​ങ്ങ​ൾ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.