കോ​വി​ഡ്: തീ​ര​ദേ​ശ​ പ​ഞ്ചാ​യ​ത്തു​ക​ൾ വീ​ണ്ടും ആ​ശ​ങ്ക​യു​ടെ നി​ഴ​ലി​ൽ
Thursday, April 15, 2021 11:33 PM IST
വി​ഴി​ഞ്ഞം: കേ​ര​ളം കോ​വി​ഡി​ന്‍റെ പി​ടി​യി​ല​മ​രു​മ്പോ​ൾ ആ​ശ​ങ്ക​യു​ടെ നി​ഴ​ലി​ൽ വീ​ണ്ടും തീ​ര​ദേ​ശ​പ​ഞ്ചാ​യ​ത്തു​ക​ൾ. പ​ഞ്ചാ​യ​ത്ത് യോ​ഗ​ങ്ങ​ൾ ചേ​ർ​ന്ന് വാ​ർ​ഡു​ത​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​യി തു​ട​രു​ന്നു​ണ്ടെ​ങ്കി​ലും പ​ല​യി​ട​ത്തും പു​തി​യ​താ​യി രോ​ഗം ത​ല​പൊ​ക്കു​ന്ന​ത് അ​ധി​കൃ​ത​ർ​ക്ക് ത​ല​വേ​ദ​ന​യാ​യി. ഒ​ന്നാം​ഘ​ട്ട രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ അ​നു​ഭ​വ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ഊ​ർ​ജി​ത​മാ​ക്കാ​നു​ള്ള ശ്ര​മ​വും അ​ധി​കൃ​ത​ർ ആ​രം​ഭി​ച്ചു.
വി​ഴി​ഞ്ഞം സി​എ​ച്ച്സി​യു​ടെ മേ​ഖ​ല​യി​ൽ പു​തി​യ​താ​യി നാ​ല്പ​തോ​ളം പേ​രാ​ണ് രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്.​മു​ൻ​പ് ചി​ല പ്ര​ത്യേ​ക മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നാ​ൽ വ്യാ​പ​നം നി​യ​ന്ത്രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് ക​ഴി​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ര​ണ്ടാം ഘ​ട്ട​ത്തി​ൽ വ്യാ​പ​ക​മാ​യി രോ​ഗി​ക​ളെ ക​ണ്ടെ​ത്തി​യ​ത് ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​രെ​യും ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കി. മു​ൻ​പ് വ​ൻ​തോ​തി​ൽ രോ​ഗ വ്യാ​പ​നം ക​ണ്ടെ​ത്തി​യ കോ​ട്ടു​കാ​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ സ്ഥി​തി​ക്കും മാ​റ്റ​മി​ല്ല. കോ​ട്ടു​കാ​ലി​ൽ നൂ​റോ​ളം പേ​ർ നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. വാ​ർ​ഡു​ത​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കു​ന്ന​തോ​ടൊ​പ്പം താ​ല്കാ​ലി​ക ആ​ശു​പ​ത്രി തു​ട​ങ്ങു​ന്ന​തി​നെ​ക്കു​റി​ച്ചും പ​ഞ്ചാ​യ​ത്തു യോഗത്തിൽ ച​ർ​ച്ച​യാ​യി. സാ​മൂ​ഹ്യ വ്യാ​പ​നം കൊ​ണ്ട് പേ​രു​ദോ​ഷം കേ​ട്ട ക​രിം​കു​ളം പ​ഞ്ചാ​യ​ത്തി​ന്‍റെ സ്ഥി​തി നി​ല​വി​ൽ മെ​ച്ച​മെ​ങ്കി​ലും പു​തി​യ​താ​യി പ​തി​നൊ​ന്ന് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​തും ആ​ശ​ങ്ക​ക്കി​ട​യാ​ക്കി.
മു​ൻ​പ് വ​ൻ​തോ​തി​തി​ൽ രോ​ഗ വ്യാ​പ​ന​മു​ണ്ടാ​യി​രു​ന്ന കാ​ഞ്ഞി​രം​കു​ളം, പൂ​വാ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ തു​ട​ർ​ച്ച​യാ​യി ന​ട​ത്തി​യ ശ​ക്ത​മാ​യ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ഫ​ലം ക​ണ്ടെ​ങ്കി​ലും നി​ല​വി​ൽ കാ​ഞ്ഞി​രം​കു​ള​ത്ത് പ​ന്ത്ര​ണ്ടും പൂ​വാ​റി​ൽ ഇ​രു​പ​തോ​ള​വും പു​തി​യ​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്തിട്ടുണ്ട്.
ജ​ന​ങ്ങ​ൾ ത​ടി​ച്ച് കൂ​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മ​ല്ലാ​ത്ത​ത് കൂ​ടു​ത​ൽ തി​രി​ച്ച​ടിയാകുന്നുണ്ട്.
തീ​ര​ദേ​ശ​മു​ൾ​പ്പെ​ടു​ന്ന മേ​ഖ​ല​യി​ലെ പൊ​തു ച​ന്ത​ക​ളും, ബീ​ച്ചു​ക​ളും, ഉ​ദ്യോ​ഗ​സ്ഥാ​പ​ന​ങ്ങ​ളും നി​യ​ന്ത്ര​ണ​മി​ല്ലാ​തെ തു​റ​ന്നി​ട്ടി​രി​ക്കു​ന്ന​തും രോ​ഗ​വ്യാ​പ​ന​ത്തി​ന് ശ​ക്തി കൂ​ട്ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് സ​ഞ്ചാ​രി​ക​ൾ വ​ന്ന് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ കാ​റ്റി​ൽ​പ്പ​റ​ത്തി വി​ല​സി​യ കോ​വ​ളം, പൂ​വാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന പോ​ലീ​സി​ന്‍റെ നി​ർ​ദേ​ശം പോ​ലും ബ​ന്ധ​പ്പെ​ട്ട​വ​ർ മു​ഖ​വി​ല​ക്കെ​ടു​ത്തി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.
ച​ന്ത​ക​ളി​ലെ​യും ഓ​ഫീ​സു​ക​ൾ​ക്ക് മു​ൻ​പി​ലെ തി​ക്കി​നും തി​ര​ക്കി​നും ഇ​ന്ന​ലെ​യും മാ​റ്റ​മു​ണ്ടാ​യി​ല്ല. കൃ​ത്യ​മാ​യ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ ല​ഭി​ക്കാ​ത്ത​താ​ണ് ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​ന് കാ​ല​താ​മ​സ​മെ​ന്ന് പോ​ലീ​സ് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.