കെ​എ​സ്ടി​എ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു
Tuesday, April 13, 2021 11:31 PM IST
വെ​ഞ്ഞാ​റ​മൂ​ട്: ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ മു​രു​ക​ൻ കാ​ട്ടാ​ക്ക​ട​യ്ക്കു​നേ​രെ ഉ​യ​ർ​ന്ന വ​ധ​ഭീ​ഷ​ണി​യ്ക്കെ​തി​രെ കെ​എ​സ്ടി​എ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. "​ചോ​പ്പ്' എ​ന്ന സി​നി​മ​ക്കു വേ​ണ്ടി മു​രു​ക​ൻ കാ​ട്ടാ​ക്ക​ട എ​ഴു​തി ആ​ല​പി​ച്ച "മ​നു​ഷ്യ​നാ​ക​ണം' എ​ന്ന ഗാ​ന​ത്തെ വി​മ​ർ​ശി​ച്ചു കൊ​ണ്ടാ​യി​രു​ന്നു ഫോ​ൺ വ​ഴി വ​ധ​ഭീ​ഷ​ണി ഉ​യ​ർ​ത്തി​യ​ത്.
ക​ലാ​കാ​ര​ൻ​മാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി വ​രു​തി​യി​ലാ​ക്കാ​ൻ പാ​ഴ്ശ്ര​മം ന​ട​ത്തു​ന്ന​വ​രെ തി​രി​ച്ച​റി​യ​ണ​മെ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി കി​ളി​മാ​നൂ​ർ ജം​ഗ്ഷ​നി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ ധ​ർ​ണ​യും പ്ര​തി​ഷേ​ധ ചു​വ​രും സി​പി​എം കി​ളി​മാ​നൂ​ർ ഏ​രി​യാ സെ​ക്ര​ട്ട​റി അ​ഡ്വ.​എ​സ്. ജ​യ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഴ​യു​ന്നു​മ്മ​ൽ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​എ​ൻ. സ​ലി​ൽ, എ​സ്എ​ഫ്ഐ കി​ളി​മാ​നൂ​ർ ഏ​രി​യാ സെ​ക്ര​ട്ട​റി എ​ൻ.​എ​സ്. അ​ജ്മ​ൽ , കെ​എ​സ്ടി​എ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. ജ​വാ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.