അ​ധി​കൃ​ത​ർ വാ​ക്ക് പാ​ലി​ച്ചി​ല്ല: വ​ഴി ആ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്തി​നു മു​ന്നി​ൽ സ​ത്യ​ഗ്ര​ഹം
Tuesday, April 13, 2021 11:29 PM IST
വി​ഴി​ഞ്ഞം: അ​ധി​കൃ​ത​ർ വാ​ക്ക് പാ​ലി​ച്ചി​ല്ല. വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നു​ള്ള വ​ഴി വേ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ദ​മ്പ​തി​ക​ൾ സ​ത്യ​ഗ്ര​ഹ​വു​മാ​യി വീ​ണ്ടും ക​രും​കു​ളം​പ​ഞ്ചാ​യ​ത്തി​ന് മു​ന്നി​ൽ എ​ത്തി.
വീ​ട്ടി​ലേ​ക്ക് വ​ഴി ആ​വ​ശ്യ​പ്പെ​ട്ട് മൂ​ന്നാം വാ​ർ​ഡി​ലെ മ​ല്ല​ൻ​വി​ള കോ​ള​നി​യി​ൽ സ​ഹോ​ദ​ര​ങ്ങ​ളാ​യ ലീ​ല​യും,വ​സ​ന്ത​യും, കാ​ൻ​സ​ർ രോ​ഗി​യാ​യ വ​സ​ന്ത​യു​ടെ ഭ​ർ​ത്താ​വ് രാ​ജ​ൻ (62) എ​ന്നി​വ​രാ​ണ് സ​ത്യ​ഗ്ര​ഹ​വു​മാ​യി വീ​ണ്ടും പ​ഞ്ചാ​യ​ത്തി​ന് മു​ന്നി​ലെ​ത്തി​യ​ത്. ക​ഴി​ഞ്ഞ 30 വ​ർ​ഷ​മാ​യി വ​ഴി​ക്കു വേ​ണ്ടി അ​ധി​കാ​രി​ക​ൾ​ക്കു മു​ന്നി​ൽ കേ​ഴു​ക​യാ​ണി ഇൗ ​കു​ടും​ബ​ങ്ങ​ൾ. വ​ഴി തു​റ​ന്ന് ത​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ല​ക്ഷ​ന് മു​മ്പ് ര​ണ്ട് ത​വ​ണ പ​ഞ്ചാ​യ​ത്തി​ന് മു​ന്നി​ൽ സ​ത്യ​ഗ്ര​ഹ​മി​രു​ന്ന​പ്പോ​ൾ വോ​ട്ടെ​ടു​പ്പി​നു​ശേ​ഷം പ്ര​ശ്ന​ത്തി​നും പ​രി​ഹാ​രം കാ​ണാ​മെ​ന്ന പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ ഉ​റ​പ്പി​ലാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം വ​രെ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത​തി​നാ​ലാ​ണ് പ​ഞ്ചാ​യ​ത്തി​ന് മു​ന്നി​ൽ വീ​ണ്ടും സ​ത്യ​ഗ്ര​ഹ​വു​മാ​യെ​ത്തി​യ​ത്.
പു​തി​യ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​മേ​റ്റ​ശേ​ഷം വ​ഴി പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ഉ​പ​സ​മി​തി രൂ​പീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഉ​പ​സ​മി​തി ത​യാ​റാ​ക്കി​യ നി​ർ​ദേ​ശം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ഭ​ര​ണ​പ​ക്ഷ​ത്തെ​യും പ്ര​തി​പ​ക്ഷ​ത്തെ​യും ചി​ല അം​ഗ​ങ്ങ​ൾ വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ച്ച​തോ​ടെ ഉ​ചി​ത തീ​രു​മാ​ന​ത്തി​ന് ആ​ർ​ഡി​ഒ​യ്ക്ക് സ​മ​ർ​പ്പി​ക്കാ​ൻ ക​മ്മി​റ്റി തീ​രു​മാ​നി​ച്ച​താ​യി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​ബി.​സ​ന്തോ​ഷ് കു​മാ​ർ പ​റ​ഞ്ഞു.
കേ​സ് ആ​ർ​ഡി​ഒ​ക്ക് വി​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വ​ർ​ക്ക് ഒ​രു ന​ട​വ​ഴി​ക്കാ​യി ഇ​നി​യു​മെ​ത്ര കാ​ലം ക​യ​റി ഇ​റ​ങ്ങ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ചോ​ദി​ക്കു​ന്ന​ത്.