പാ​റ​പ്പു​റ​വും വ​നി​താ​ക്കൂ​ട്ടാ​യ്​മ​ക്ക് കൃ​ഷി​യി​ടം
Tuesday, April 13, 2021 11:29 PM IST
പാ​ലോ​ട് : പാ​റ​പ്പു​റ​ത്തു​പോ​ലും മി​ക​ച്ച രീ​തി​യി​ല്‍ കൃ​ഷി​യി​റ​ക്കാ​മെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് താ​ന്നി​മൂ​ട്ടി​ലെ ഹ​രി​തം പെ​ണ്‍​കൃ​ഷി കൂ​ട്ടാ​യ്മ. താ​ന്നി​മൂ​ട് പ്ര​ദേ​ശ​ത്തെ മു​പ്പ​ത​ടി​യി​ലേ​റെ ഉ​യ​ര്‍​ന്ന പാ​റ​ക്കെ​ട്ടു​ക​ളി​ലാ​ണ് ഇ​വ​ര്‍ കൈ​യ്യും മെ​യ്യും മ​റ​ന്ന് കൃ​ഷി​യി​റ​ക്കി​യ​ത്. ച​രി​ഞ്ഞ പാ​റ​ക്കെ​ട്ടി​ല്‍ ആ​ദ്യം തൊ​ണ്ടു​ക​ള​ടു​ക്കി നി​ര​ക​ളൊ​രു​ക്കി ച​രി​വ് കൃ​ഷി​ക്ക് അ​നു​യോ​ജ്യ​മാ​ക്കി​യ ശേ​ഷം ത​ട്ടു​ക​ളാ​യി തി​രി​ച്ച പാ​റ​പ്പു​റ​ത്ത് 400ഗ്രോ​ബാ​ഗു​ക​ളി​ലാ​ണ് കൃ​ഷി ഇ​റ​ക്കി​യ​ത്.

നാ​ന്നൂ​റ് ഗ്രോ​ബാ​ഗു​ക​ളി​ൽ ചീ​ര​യും മൂ​ന്നു​റി​ല​ധി​കം ഗ്രോ​ബാ​ഗി​ല്‍ വെ​ണ്ട​യും പ​യ​റും ത​ക്കാ​ളി​യു​മൊ​ക്കെ കൃ​ഷി ചെ​യ്തി​ട്ടു​ണ്ട്. ഇ​ഞ്ചി​യും മ​ഞ്ഞ​ളും ര​ണ്ടാം ഘ​ട്ട കൃ​ഷി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി കൃ​ഷി​യും ആ​രം​ഭി​ച്ചു. പാ​റ​പ്പു​റ​ത്തെ ജൈ​വ​ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് ന​ല്ല ആ​വ​ശ്യ​ക്കാ​രു​ണ്ടെ​ന്ന് വ​നി​താ​ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം കൃ​ഷി ഒാ​ഫീ​സ​ര്‍ ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​ള​വെ​ടു​പ്പ് ന​ട​ത്തി. താ​ന്നി​മൂ​ട് വാ​ര്‍​ഡ് അം​ഗം ആ​ന​ന്ദ​വ​ല്ലി പ​ങ്കെ​ടു​ത്തു.