ക​ർ​ഷ​ക​ർ​ക്ക് കൈ​നീ​ട്ട​വു​മാ​യി രോ​ഹി​ണീ​യം കു​ട്ടി​ക്കൂ​ട്ടം
Tuesday, April 13, 2021 11:29 PM IST
വി​തു​ര : രോ​ഹി​ണീ​യം കു​ട്ടി​ക്കൂ​ട്ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൃ​ഷി​യി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് ക​ർ​ഷ​ക​ർ​ക്ക് കൈ​നീ​ട്ടം ന​ൽ​കി.​വി​തു​ര രോ​ഹി​ണി ക​ൾ​ച്ച​റ​ൽ വേ​ദി​യു​ടെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കൃ​ഷി​യും ആ​രോ​ഗ്യ​വും വാ​ട്സ് ആ​പ് ഗ്രൂ​പ്പി​ലെ അം​ഗ​ങ്ങ​ളാ​ണ് ആ​നാ​ടി​ലെ ക​ർ​ഷ​ക​ർ​ക്ക് നാ​ണ​യ​നി​ധി ന​ൽ​കി​യ​ത്. കൂ​പ്പി​ൽ തോം​സ​ൺ ചെ​യ്ത വെ​ള്ള​രി​ക്കൃ​ഷി​യി​ട​വും നെ​ൽ​സ​ൺ​ന്‍റെ പ​യ​ർ കൃ​ഷി​യും വി​ജ​യ​കു​മാ​റി​ന്‍റെ വെ​ള്ള​രി​പ്പാ​ട​ത്തും കു​ട്ടി​ക​ൾ​ക്കു വേ​ണ്ടി വി​ഷു വി​ള​വെ​ടു​പ്പ് ന​ട​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൈ​ല​ജ, കൃ​ഷി ഒാ​ഫീ​സ​ർ എ​സ്.​ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. യോ​ഗ​ത്തി​ൽ രോ​ഹി​ണി ചെ​യ​ർ​മാ​ൻ വി​ജ​യ​ൻ​നാ​യ​ർ ക​ർ​ഷ​ക​നെ ആ​ദ​രി​ച്ചു.