കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കി​യി​ല്ലെ​ന്ന് ആ​രോ​പ​ണം
Tuesday, April 13, 2021 11:29 PM IST
പാ​റ​ശാ​ല : കോ​വി​ഡ് വാ​ക്സി​ൻ കു​ത്തി​വ​യ്പ്പി​നാ​യി എ​ത്തി​യ​വ​ർ​ക്ക് വാ​ക്സി​ൻ ന​ല്കി​യി​ല്ലെ​ന്ന് ആ​രോ​പ​ണം. ഇ​ന്ന​ലെ രാ​വി​ലെ മ​ര്യാ​പു​രം കോ​ൺ​വ​ന്‍റ് എ​ൽ​പി സ്കൂ​ളി​ൽ ന​ട​ത്തി​യ ക്യാ​മ്പി​നെ​ത്തി​യ​വ​ർ​ക്കാ​ണ് വാ​ക്സി​ൻ ല​ഭി​ക്കാ​തെ മ​ട​ങ്ങേ​ണ്ടി വ​ന്ന​ത്. രാ​വി​ലെ ഒ​മ്പ​തി​ന് 45 വ​യ​സ്‌ ക​ഴി​ഞ്ഞ​വ​ർ​ക്ക് വാ​ക്സി​ൻ എ​ടു​ക്കു​മെ​ന്ന​രി​ച്ചി​രു​ന്ന​തി​നെ തു​ട​ർ​ന്ന് രാ​വി​ലെ ആ​റു​മു​ത​ൽ​ആ​ൾ​ക്കാ​ർ എ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ആ​ദ്യം എ​ത്തി​യ 100 പേ​ർ​ക്ക് മാ​ത്ര​മാ​ണ് ടോ​ക്ക​ൺ ന​ൽ​കി​യ​തും പി​ന്നീ​ട് കു​ത്തി​വ​യ്പ്പെ​ടു​ത്ത​തും .മു​ന്നൂ​റോ​ളം പേ​ര്സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നെ​ങ്കി​ലും ,കൂ​ടു​ത​ൽ ആ​ൾ​ക്കാ​ർ​ക്ക് ന​ൽ​കി​ല്ലെ​ന്ന്അ​റി​യി​ച്ച​തോ​ടെ മ​റ്റു​ള്ള​വ​ർ മ​ട​ങ്ങി പോ​വു​ക​യാ​യി​രു​ന്നു. ക്യാ​ന്പി​ൽ നി​ന്ന് അ​റി​യി​ച്ച​തി​ന​നു​സ​രി​ച്ചാ​ണ് വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​നെ​ത്തി​യ​തെ​ന്ന് വാ​ക്സി​ൻ ല​ഭി​ക്കാ​ത്ത​വ​ർ പ​റ​ഞ്ഞു.