പെ​ൺ​വാ​ണി​ഭം; നാ​ലം​ഗ സം​ഘം പി​ടി​യി​ൽ
Tuesday, April 13, 2021 11:29 PM IST
പേ​രൂ​ർ​ക്ക​ട: വാ​ട​ക​വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് പെ​ൺ​വാ​ണി​ഭം ന​ട​ത്തി​വ​ന്ന സം​ഘ​ത്തെ വ​ട്ടി​യൂ​ർ​ക്കാ​വ് പോ​ലീ​സ് പി​ടി​കൂ​ടി. കു​ട​പ്പ​ന​ക്കു​ന്ന് ഇ​ര​പ്പു​കു​ഴി സ്വ​ദേ​ശി​നി, ഇ​ടു​ക്കി വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി​നി വ​ലി​യ​റ​ത്ത​ല സ്വ​ദേ​ശി ര​ഞ്ജി​ത്ത് (38), ന​രു​വാ​മൂ​ട് സ്വ​ദേ​ശി നി​ഖി​ൽ (38) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. വ​ട്ടി​യൂ​ർ​ക്കാ​വ് മേ​ല​ത്തു​മേ​ലെ സി ​ആ​പ്റ്റി​ന് സ​മീ​പ​മു​ള്ള വീ​ട് വാ​ട​ക​യ്ക്ക് എ​ടു​ത്താ​ണ് സം​ഘം പ്ര​വ​ർ​ത്തി​ച്ചു വ​ന്നി​രു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​ന്ന​ര​മാ​സ​മാ​യി ഇ​വി​ടം കേ​ന്ദ്രീ​ക​രി​ച്ച് ഇ​ട​പാ​ടു​ക​ൾ ന​ട​ന്നു വ​ന്നി​രു​ന്ന​താ​യി പോ​ലീ​സി​നു സൂ ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ര​പ്പ​കു​ഴി സ്വ​ദേ​ശി​യാ​ണ് സം​ഘ​ത്തി​ലെ മു​ഖ്യ​ക​ണ്ണി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കു​റ​ച്ചു​ദി​വ​സ​മാ​യി പു​രു​ഷ​ന്മാ​രും സ്ത്രീ​ക​ളും വാ​ട​ക വീ​ട്ടി​ലേ​ക്ക് വ​ന്നു പോ​കു​ന്ന​ത് പ​തി​വാ​യി​രു​ന്നു എ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. വീ​ട്ടി​ൽ നി​ന്ന് നാ ​മൊ​ബൈ​ൽ ഫോ​ണു​ക​ൾ, ര​ണ്ട് പ​ഴ്സ്, വ​സ്ത്ര​ങ്ങ​ൾ എ​ന്നി​വ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.