നി​യ​ന്ത്ര​ണം വി​ട്ട കാ​ർ കു​ഴി​യി​ലേ​യ്ക്ക് മ​റി​ഞ്ഞു
Monday, April 12, 2021 11:44 PM IST
വെ​ഞ്ഞാ​റ​മൂ​ട്: നി​യ​ന്ത്ര​ണം വി​ട്ട കാ​ർ കു​ഴി​യി​ലേ​യ്ക്ക് മ​റി​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം 6.30 വെ​ള്ളാ​ണി​ക്ക​ൽ പാ​റ​മു​ക​ളി​ന് സ​മീ​പ​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. മു​രു​ക്കും​പു​ഴ ഇ​ന്ദി​രാ​ഭ​വ​നി​ൽ സ​തീ​ഷി​ന്‍റെ കാ​റാ​ണ് കു​ഴി​യി​ലേ​യ്ക്ക് മ​റി​ഞ്ഞ​ത്. നി​യ​ന്ത്ര​ണം വി​ട്ട കാ​ർ മ​ര​ങ്ങ​ളി​ൽ ത​ട്ടി നി​ന്ന​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി. വെ​ഞ്ഞാ​റ​മൂ​ട് അ​ഗ്നി​ര​ക്ഷാ​നി​ല​യ​ത്തി​ലെ ഗേ​ഡ് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ നി​സാ​റു​ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​റി​നു​ള്ളി​ൽ കു​ടു​ങ്ങി​യ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി. ഫ​യ​ർ ഓ​ഫീ​സ​റ​ർ​മാ​രാ​യ ശി​വ​കു​മാ​ർ , ബി​ജേ​ഷ്, ര​ഞ്ജി​ത്, ലി​നു, എ​ച്ച്.​ജി. സു​രേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.