കാ​പ്പു​കാ​ട്ട് ആ​മീ​ന​യാ​ണ് താ​രം
Monday, April 12, 2021 12:09 AM IST
കാ​ട്ടാ​ക്ക​ട : വി​തു​ര ക​ല്ലാ​റി​ൽ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് ച​രി​ഞ്ഞ അ​മ്മ​യാ​ന​യു​ടെ ജ​ഡ​ത്തി​ന​രി​കെ ക​ണ്ണീ​രോ​ടെ ചു​റ്റി ന​ട​ന്ന ആ​ന​ക്കു​ട്ടി ആ​ന​പു​ന​ര​ധി​വാ​സ​കേ​ന്ദ്ര​ത്തി​ലെ മി​ന്നും താ​ര​മാ​കു​ന്നു. ക​ല്ലാ​ർ ഇ​രു​പ​ത്തി​യാ​റി​ന് സ​മീ​പം ച​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ട പി​ടി​യാ​ന​യെ തു​മ്പി​കൈ​യും മു​ൻ​കാ​ലു​ക​ളും കൊ​ണ്ട് ഉ​ണ​ർ​ത്താ​ൻ ശ്ര​മി​ക്കു​ക​യും അ​വി​ടെ നി​ന്ന് മാ​റാ​തെ നി​ൽ​ക്കു​ക​യും ചെ​യ്ത കു​ട്ടി​യാ​ന ഒ​രു വേ​ദ​ന​കാ​ഴ്ച​യാ​യി​രു​ന്നു. ഇ​പ്പോ​ൾ ആ ​കു​റു​മ്പി​ക്ക് ആ​മീ​ന​യെ​ന്നു പേ​രു​മി​ട്ടു.

ആ​ന എ​ന്ന ര​ണ്ട​​ക്ഷരത്തെ വേ​ർ​പ്പെ​ടു​ത്തി ഇ​ട​യി​ൽ ഞാ​ൻ എ​ന്ന അ​ർ​ഥം വ​രു​ന്ന മീ ​എ​ന്ന വാ​ക്ക് ചേ​ർ​ത്താ​ണ് ആ​മീ​ന എ​ന്നാ​ക്കി​യ​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

കോ​ട്ടൂ​രി​ലെ​ത്തി​യി​ട്ട് ര​ണ്ടു മാ​സം ക​ഴി​ഞ്ഞ കു​ട്ടി​യാ​ന എ​ല്ലാ​വ​ർ​ക്കും പ്ര​യി​പ്പെ​ട്ട​താ​ണെ​ന്ന് പാ​പ്പാ​ൻ സ​ന്തോ​ഷ് പ​റ​ഞ്ഞു. കാ​പ്പു​കാ​ട് ഇ​പ്പോ​ൾ 16 ആ​ന​ക​ളു​ണ്ട് ഇ​വ​യി​ൽ ആ​റു കു​ട്ടി​ക​ളാ​ണ്. കാ​പ്പു​കാ​ട് വ​ന​മേ​ഖ​ല​യി​ലെ 176 ഹെ​ക്ട​ർ വ​ന​ഭൂ​മി​യി​ൽ ആ​ന​ക​ളെ അ​വ​യു​ടെ സ്വാ​ഭാ​വി​ക ആ​വാ​സ വ്യ​വ​സ്ഥ​യി​ലെ പോ​ലെ പാ​ർ​പ്പി​ക്കാ​വു​ന്ന ത​ര​ത്തി​ലു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യാ​ൽ ജി​ല്ല​യി​ലെ ഒ​രു പ്ര​ധാ​ന വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യി കാ​പ്പു​കാ​ട് മാ​റു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.