ഇ​ന്ത്യ​യു​ടെ ഭാ​വി യു​വ​ത​ല​മു​റ​യു​ടെ കൈ​ക​ളി​ൽ സു​ര​ക്ഷി​തം: അ​ലി മ​ണി​ക്ഫാ​ൻ
Monday, April 12, 2021 12:09 AM IST
തി​രു​വ​ന​ന്ത​പു​രം: ശാ​സ്ത്ര സാ​ങ്കേ​തി​ക രം​ഗ​ത്തെ നേ​ട്ട​ങ്ങ​ളു​മാ​യി ഇ​ന്ത്യ​ൻ യു​വ​ത ന​ട​ത്തു​ന്ന കു​തി​ച്ചു​ചാ​ട്ട​ത്തോ​ടൊ​പ്പം ലോ​ക​ത്തി​നു മാ​തൃ​കാ​പ​ര​മാ​യ നി​ല​യി​ൽ മൂ​ല്യ​ബോ​ധ​മു​ള്ള നേ​തൃ​ത്വ​ത്തെ സം​ഭാ​വ​ന ചെ​യ്യു​ന്ന​തി​ലും യു​വാ​ക്ക​ൾ ന​ട​ത്തു​ന്ന പ​രി​ശ്ര​മ​ങ്ങ​ൾ അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്ന് അ​ലി മ​ണി​ക്ഫാ​ൻ തി​രു​വ​ന​ന്ത​പു​രം മു​സ്‌​ലിം അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ത്മ​ശ്രീ നേ​ടി​യ അ​ലി മ​ണി​ക്ഫാ​നെ ആ​ദ​രി​ക്കു​വാ​ൻ ചേ​ർ​ന്ന ച​ട​ങ്ങി​ൽ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മു​സ്‌​ലിം അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് നാ​സ​ർ ക​ട​യ​റ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​നം അ​ഡ്വൈ​സ​റി കൗ​ണ്‍​സി​ൽ ചെ​യ​ർ​മാ​ൻ ഇ.​എം. ന​ജീ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​ഡ്വ. എ. ​അ​ബ്ദു​ൾ ക​രീം, പ്ര​ഫ. എം.​കെ. അ​ബ്ദു​ൾ മ​ജീ​ദ്, ഷെ​വ. ഡോ.​കോ​ശിഎം. ​ജോ​ർ​ജ്, ഡോ. ​ആ​രീ​ഫാ സൈ​നു​ദീ​ൻ, എ. ​ഖാ​ജാ​മു​ഹ​മ്മ​ദ്, ഡോ. ​കാ​യം​കു​ളം യൂ​നു​സ്, ശ്രീ​കാ​ര്യം ഷാ​ജ​ഹാ​ൻ, പ്ര​ഫ. ഉ​മ​ർ ഷി​ഹാ​ബ്, ഹം​സ എ. ​തെ​ന്നൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.