ക​ന​ത്ത നാ​ശം വിതച്ച് കാറ്റും മഴയും
Monday, April 12, 2021 12:09 AM IST
കാ​ട്ടാ​ക്ക​ട: ഇ​ന്ന​ലെ​യു​ണ്ടാ​യ കാ​റ്റി​ലും മ​ഴ​യി​ലും കാ​ട്ടാ​ക്ക​ട താ​ലൂ​ക്കി​ൽ വ്യാ​പ​ക നാ​ശം. കാ​ട്ടാ​ക്ക​ട, പൂ​വ​ച്ച​ൽ, ക​ള്ളി​ക്കാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വ്യാ​പ​ക കൃ​ഷി​നാ​ശ​വും വീ​ടു​ക​ൾ​ക്കും നാ​ശ​മു​ണ്ടാ​യി.

പൂ​വ​ച്ച​ൽ കൊ​ണ്ണി​യൂ​രി​ൽ അ​യ​ണി​ച്ചി​റ ഗോ​കു​ല​ത്തി​ൽ ജി.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ​യും വെ​ള്ളം​കൊ​ല്ലി കു​മാ​ര​ൻ​നാ​യ​രു​ടെ​യും നൂ​റു വാ​ഴ​ക​ൾ ന​ശി​ച്ചു. കാ​ട്ടാ​ക്ക​ട കൊ​ല്ലോ​ട് കു​ട്ട​പ്പ​ൻ നാ​യ​രു​ടെ ഏ​ല​യി​ൽ വ്യാ​പ​ക കൃ​ഷി​നാ​ശ​മു​ണ്ടാ​യി. കൊ​ണ്ണി​യൂ​രി​ൽ അ​റു​ത​ലം​പാ​ട് വി​ഷ്ണു​ഭ​വ​നി​ൽ വി​ഷ്ണു​കു​മാ​ർ, വേ​ലാ​യു​ധ​ൻ ആ​ശാ​രി, കു​ട്ട​പ്പ​ൻ ആ​ശാ​രി എ​ന്നി​വ​രു​ടെ വീ​ടു​ക​ളു​ടെ മേ​ൽ​ക്കൂ​ര കാ​റ്റി​ൽ പ​റ​ന്നു​പോ​യി.​സ​മീ​പ​ത്തെ നാ​ഗേ​ശ്വ​രി​യു​ടെ വീ​ടി​ന്‍റെ ഓ​ടു​ക​ളും ഇ​ള​കി​വീ​ണു. ക​ള്ളി​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ൽ മ​ര​ങ്ങ​ൾ വീ​ണ് വൈ​ദ്യു​തി​വി​ത​ര​ണ​വും ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു. നെ​യ്യാ​ർ​ഡാം അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി മ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്കി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു.

വെ​ഞ്ഞാ​റ​മൂ​ട്: ശ​ക്ത​മാ​യ കാ​റ്റി​ല്‍ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര പ​റ​ന്നു​പോ​യി. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മു​ണ്ടാ​യ കാ​റ്റി​ൽ പു​ല്ല​മ്പാ​റ മാ​ങ്കു​ഴി ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ല്‍ സു​ലേ​ഖ​യു​ടെ വീ​ടി​ന്‍റെ ഷീ​റ്റ് മേ​ഞ്ഞ പ്ര​ദേ​ശ​ത്ത് നൂ​റ് ക​ണ​ക്കി​ന് വാ​ഴ​ക​ൾ ഒ​ടി​ഞ്ഞ് വീ​ണ് വ്യാ​പ​ക കൃ​ഷി നാ​ശ​വു​മു​ണ്ടാ​യി.