വാ​ട​ക വീ​ട്ടി​ല്‍​നി​ന്ന് തോ​ക്കു​ക​ള്‍ ക​ണ്ടെ​ടു​ത്തു; താ​മ​സ​ക്കാ​രെ പോ​ലീ​സ് ചോ​ദ്യം​ചെ​യ്യു​ന്നു
Saturday, April 10, 2021 11:44 PM IST
വ​ര്‍​ക്ക​ല: വ​ര്‍​ക്ക​ല​യി​ല്‍ വീ​ട് വാ​ട​ക​യ്‌​ക്കെ​ടു​ത്ത് താ​മ​സി​ക്കു​ന്ന​വ​രി​ല്‍​നി​ന്ന് തോ​ക്കു​ക​ള്‍ ക​ണ്ടെ​ടു​ത്തു. ഇ​ട​പ്പ​റ​മ്പി​ല്‍ ക്ഷേ​ത്ര​ത്തി​നു സ​മീ​പം അ​ല​ക്കാ​ട് റോ​ഡി​ല്‍ സ്ഥി​തി​ചെ​യ്യു​ന്ന ഒ​റ്റ​നി​ല വീ​ടാ​ണ് ഒ​രു ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​ന്‍ ഉ​ള്‍​പ്പെ​ട്ട സം​ഘം വാ​ട​ക​യ്ക്ക് എ​ടു​ത്ത​ത്. ഇ​വ​ര്‍ ര​ത്‌​ന ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​രാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്ര​ഥ​മി​ക നി​ഗ​മ​നം.

വ​ര്‍​ക്ക​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി ജം​ഗ്ഷ​ന്‍ ച​രു​വി​ള വീ​ട്ടി​ല്‍ ഷാ​ജ​ഹാ​ന്‍റെ മ​ക​ന്‍ മ​നു​വാ​ണ് ഇ​വ​ര്‍​ക്ക് വീ​ട് വാ​ട​യ്ക്ക് എ​ടു​ത്തു ന​ല്‍​കി​യ​തെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. ഇ​ന്ന​ലെ കു​ര​യ്ക്ക​ണ്ണി തി​ന​വി​ള ക്ഷേ​ത്ര​ത്തി​നു സ​മീ​പം സം​ഘ​ര്‍​ഷം ന​ട​ന്നി​രു​ന്നു. നാ​ട്ടു​കാ​ര്‍ ഈ ​വി​വ​രം വ​ര്‍​ക്ക​ല പോ​ലീ​സി​ല്‍ അ​റി​യി​ച്ചു.

ഈ ​സം​ഭ​വ​ത്തി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​നി​ടെ പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് ഇ​ട​പ്പ​റ​മ്പി​ല്‍ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മു​ള്ള വീ​ട് റെ​യ്ഡ് ചെ​യ്ത​ത്. പോ​ലീ​സ് എ​ത്തു​മ്പോ​ള്‍ ഈ ​വീ​ട്ടി​ല്‍ ഒ​രു ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​ന്‍ ഉ​ള്‍​പ്പെ​ടെ 10 പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ര​ണ്ട് എ​യ​ര്‍ പി​സ്റ്റ​ളു​ക​ളും ഒ​രു എ​യ​ര്‍ ഗ​ണ്ണു​മാ​ണ് ഇ​വ​രി​ല്‍​നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്. ക്ലോ​റോ​ഫാം കു​പ്പി​യും ഇ​വി​ടെ​നി​ന്നും ക​ണ്ടെ​ടു​ത്തു. വീ​ട്ടി​ല്‍ താ​മ​സി​ച്ചി​രു​ന്ന എ​ട്ടു​പേ​രെ വി​ശ​ദ​മാ​യ ചോ​ദ്യം​ചെ​യ്യ​ലി​നാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യി​ട്ടു​ണ്ട്. വീ​ട് വാ​ട​ക​യ്ക്ക് എ​ത്തു​ന​ല്‍​കി​യെ​ന്ന് പ​റ​യ​പ്പെ​ടു​ന്ന മ​നു​വി​നെ​യും പോ​ലീ​സ് ചോ​ദ്യം​ചെ​യ്യു​ന്നു​ണ്ട്. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​യി​ട്ടി​ല്ല.