ശ്രീ​ല​ങ്ക​ൻ ബോ​ട്ടു​ക​ൾ പി​ടി​കൂ​ടി​യ കേ​സ്: ന​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ബ്യൂ​റോ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു
Monday, March 8, 2021 11:53 PM IST
വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം: മ​യ​ക്കു​മ​രു​ന്നു​മാ​യി ഇ​ന്ത്യ​ൻ സ​മു​ദ്രാ​തി​ർ​ത്തി ക​ട​ന്ന ശ്രീ​ല​ങ്ക​ൻ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ പി​ടി​കൂ​ടി​യ കേ​സി​ന്‍റെ അ​ന്വേ​ഷ​ണം ന​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ബ്യൂ​റോ ഏ​റ്റെ​ടു​ത്തു.​ക​ട​ത്തു​കാ​ർ ക​ട​ലി​ൽ മു​ക്കി​യ​ത് അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ 2100 കോ​ടി​രൂ​പ വി​ല​വ​രു​ന്ന കൂ​ടി​യ ഇ​നം മ​യ​ക്കു​മ​രു​ന്നാ​ണെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ നി​ഗ​മ​നം. പി​ടി​കൂ​ടി​യ മൂ​ന്ന് ബോ​ട്ടു​ക​ളി​ൽ ച​തു റാ​ണി ഛ3, ച​തു റാ​ണി ഛ8 എ​ന്നി ബോ​ട്ടു​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ളെ​യും അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. ല​ഹ​രി​ക​ട​ത്തു​കാ​രു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന് ക​ണ്ട​തോ​ടെ ര​ണ്ട് ബോ​ട്ടു​ക​ളും അ​തി​ലെ ജീ​വ​ന​ക്കാ​രാ​യ പ​തി​മൂ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യും ശ്രീ​ല​ങ്ക​ൻ അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​ശേ​ഷം ഉ​ട​ൻ വി​ട്ട​യ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
ക​ട​ത്തി​നു​പ​യോ​ഗി​ച്ച ബോ​ട്ടാ​യ അ​ക​ർ​ഷ​ദു​വ​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത അ​ന്വേ​ഷ​ക​ർ അ​തി​ലു​ണ്ടാ​യി​രു​ന്ന ആ​റ് പേ​രു​ടെ​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. തീ​ര​സം​ര​ക്ഷ​ണ​സേ​ന​യി​ൽ നി​ന്ന് എ​ല്ലാ​വ​രെ​യും എ​ൻ​സി​ബി​ക്ക് തീ​ര സം​ര​ക്ഷ​ണ​സേ​ന കൈ​മാ​റി.​അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള കേ​സാ​യ​തി​നാ​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നു​ള്ള ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ച​താ​യും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​
റി​ൽ ക​ന്യാ​കു​മാ​രി തീ​ര​ത്തു നി​ന്നും തീ​ര​സം​ര​ക്ഷ​ണ​സേ​നാ ആ​യി​രം കോ​ടി വി​ല​മ​തി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യി​രു​ന്നു. ശ്രീ​ല​ങ്ക​യി​ൽ നി​ന്നു​ള്ള ഷെ​നാ​യ​ദു​വ എ​ന്ന ബോ​ട്ടാ​ണ് സം​ഘം ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച​ത്.​നി​ല​വി​ൽ മി​നി​ക്കോ​യ് ദ്വീ​പി​ന് സ​മീ​പം ഉ​ൾ​ക്ക​ട​ലി​ൽ നി​ന്ന് പി​ടി​കൂ​ടി​യ ബോ​ട്ടു​ക​ളെ ക​ട​ൽ​ക്ഷോ​ഭ​മു​ള്ള​തി​നാ​ലാ​ണ് വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത​ടു​പ്പി​ച്ച​ത്.
മൂ​ന്ന് ബോ​ട്ടു​ക​ളി​ൽ അ​വ​ശേ​ഷി​ക്കു​ന്ന അ​ക​ർ​ഷ​ദു​വ​യു​ടെ സം​ര​ക്ഷ​ണം വി​ഴി​ഞ്ഞം പോ​ലീ​സി​നാ​ണ്.​ഇ​തി​നാ​യി എ​സ്എ​പി ക്യാ​മ്പി​ൽ നി​ന്നു​ള്ള പോ​ലീ​സു​കാ​ർ ഇ​ന്ന​ലെ ത​ന്നെ ന​ക്കു​ര​മി​ട്ടി​രി​ക്കു​ന്ന പു​തി​യ വാ​ർ​ഫി​ൽ എ​ത്തി. പു​റ​ത്തു നി​ന്നു​ള്ള സ​ന്ദ​ർ​ശ​ക​ർ​ക്ക് ക​ർ​ശ​ന നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യ അ​ധി​കൃ​ത​ർ തു​റ​മു​ഖ ക​വാ​ടം അ​ട​ച്ച് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി.