ജി​ല്ല​യി​ൽ 74 കേ​ന്ദ്ര​ങ്ങ​ളി​ൽ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ന​ൽ​കും: ക​ള​ക്ട​ർ
Monday, March 8, 2021 11:51 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ 62 സ​ർ​ക്കാ​ർ കേ​ന്ദ്ര​ങ്ങ​ളി​ലും 12 സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ന​ൽ​കു​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ്ജ്യോ​ത് ഖോ​സ അ​റി​യി​ച്ചു. 7,34,500 ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ ഇ​ന്ന് റീ​ജ​ണ​ൽ വാ​ക്സി​ൻ സ്റ്റോ​റി​ൽ എ​ത്തും.
ജി​മ്മി ജോ​ർ​ജ് സ്റ്റേ​ഡി​യ​ത്തി​ൽ, രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം മൂ​ന്നു വ​രെ മൂ​ന്നു സെ​ഷ​നു​ക​ളി​ലാ​യി സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​നി​ലൂ​ടെ വാ​ക്സി​നേ​ഷ​ൻ ന​ട​ത്തും.​
പോ​ളിം​ഗ് ഓ​ഫീ​സ​ർ മാ​ർ​ക്കാ​യി ഐ​എ​ൽ​ഡി​എം​ന്‍റെ ര​ണ്ടു ട്രെ​യി​നിം​ഗ് സെ​ന്‍റ​റു​ക​ളി​ൽ വാ​ക്സി​നേ​ഷ​ൻ ന​ട​ക്കു​ന്നു​ണ്ട്.​ജ​ന​റ​ൽ ആ​ശു​പ​ത്രി​ക​ളി​ലും ജി​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലും 200 പേ​ർ​ക്ക് കു​ത്തി​വ​യ്പ് ന​ട​ത്താ​നു​ള്ള സ​ജീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ 150ഉം ​പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ൽ 100ഉം ​പേ​ർ​ക്ക് കു​ത്തി​വ​യ്പ് ന​ൽ​കും.60 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കും അ​നു​ബ​ന്ധ​രോ​ഗ​ങ്ങ​ളു​ള്ള 45നും 59​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കും വാ​ക്സി​നേ​ഷ​ൻ ല​ഭ്യ​മാ​ക്കാ​നു​ള്ള എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്നും ആ​ശ​ങ്ക​പ്പെ​ടേ​ണ്ടെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.​വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി ഓ​ൺ​ലൈ​നാ​യി മേ​ജ​ർ ആ​ശു​പ​ത്രി​ക​ൾ തെ​ര​ഞ്ഞെ​ടു​ത്ത​വ​ർ​ക്ക് സ​മീ​പ​ത്തു​ള്ള മ​റ്റു വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​ൻ വ​ഴി കു​ത്തി​വ​യ്പ്പ് സ്വീ​ക​രി​ക്കാം.​
തി​രു​വ​ന​ന്ത​പു​രം ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി, ജ​ന​റ​ൽ ആ​ശു​പ​ത്രി, പാ​ങ്ങ​പ്പാ​റ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ൽ 10 വ​രെ പു​തി​യ​താ​യി വാ​ക്സി​നേ​ഷ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ക്കു​ന്ന​ത​ല്ല. എ​ന്നാ​ൽ ടോ​ക്ക​ൺ ല​ഭി​ച്ച​വ​ർ​ക്കും നേ​ര​ത്തെ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്കും വാ​ക്സി​നേ​ഷ​ൻ ന​ൽ​കും.‌