ചു​ടു​ക​ട്ട​യെ​റി​ഞ്ഞ് പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Monday, March 8, 2021 11:49 PM IST
കാ​ട്ടാ​ക്ക​ട : ത​ല​യി​ൽ ചു​ടു​ക​ട്ട​യെ​റി​ഞ്ഞ് പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വി​ള​പ്പി​ൽ തു​രു​ത്തു​മ്മൂ​ല ക​ഞ്ചു​ക്കോ​ണം ച​രു​വി​ള​പു​ത്ത​ൻ​വീ​ട്ടി​ൽ(​ആ​ർ.​കെ.​ഹൗ​സ്) ആ​ർ.​രാ​ജേ​ഷ്കു​മാ​റി(45)​നെ​യാ​ണ് വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പു​ളി​യ​റ​ക്കോ​ണം കു​ളു​മ​ല ഹൗ​സി​ൽ ടി.​സാം​രാ​ജി​ന്‍റെ(49) വീ​ട്ടി​ലേ​ക്കു പോ​കു​ന്ന​വ​ഴി ത​ട​സ്‌​സ​പ്പെ​ടു​ത്തി കെ​ട്ടി​യി​രു​ന്ന ക​മ്പി അ​ഴി​ച്ചു​മാ​റ്റാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തി​ലു​ള്ള വി​രോ​ധ​ത്തി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വി​ള​പ്പി​ൽ​ശാ​ല എ​സ്എ​ച്ച്ഒ ജി.​സു​രേ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു.

തെ​രു​വു​നാ​യ ആ​ക്ര​മ​ണം
ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന്

വി​ഴി​ഞ്ഞം: കോ​ട്ടു​കാ​ൽ പ​ഞ്ചാ​യ​ത്തി​ലെ തീ​ര​ദേ​ശ വാ​ർ​ഡു​ക​ളാ​യ അ​ടി​മ​ല​ത്തു​റ,അ​മ്പ​ല​ത്ത് മൂ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ തെ​രു​വ് നാ​യ​യു​ടെ ക​ടി​യേ​റ്റ്ചി​കി​ത്സ​യി​ലു​ള്ള​വ​ർ​ക്ക് കോ​ട്ടു​കാ​ൽ പ​ഞ്ചാ​യ​ത്ത് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന്കേ​ര​ള സ്വ​ത​ന്ത്ര മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. നാ​യ​യു​ടെ ക​ടി​യേ​റ്റ് പ​തി​നാ​റ് പേ​രാ​ണ് ചി​കി​ത്സ​യി​ക​ഴി​യു​ന്ന​ത്. ഇ​വ​ർ​ക്ക് എ​ത്ര​യും വേ​ഗം ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ​വ​ർ​ക്കിം​ഗ് സെ​ക്ര​ട്ട​റി അ​ടി​മ​ല​ത്തു​റ ക്രി​സ്തു​ദാ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

മേ​ഖ​ലാ സ​മ്മേ​ള​നം നടത്തി

നെ​ടു​മ​ങ്ങാ​ട് : ജി​ല്ലാ​ഓ​ട്ടോ​റി​ക്ഷ മ​സ്ദൂ​ര്‍ സം​ഘം നെ​ടു​മ​ങ്ങാ​ട് മേ​ഖ​ലാ സ​മ്മേ​ള​നം ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി.​രാ​ജോ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് വ​ട്ട​പ്പാ​റ ഷി​ബു അ​ധ്യ​ക്ഷ​നാ​യി. ഭാ​ര​വാ​ഹി​ക​ളാ​യി വ​ട്ട​പ്പാ​റ ഷി​ബു (പ്ര​സി​ഡ​ന്‍റ്) ച​ന്ദ്ര​ബാ​ബു (വൈ​സ് പ്ര​സി​ഡ​ന്‍റ്) ഗോ​പാ​ല​കൃ​ഷ്ണ​ന്‍ (സെ​ക്ര​ട്ട​റി) വി​നോ​ദ്, കു​ഞ്ഞു​മോ​ന്‍ (ജോ​യി​ന്‍ സെ​ക്ര​ട്ട​റി) വി​ശാ​ഖ് (ഖ​ജാ​ന്‍​ജി) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.