കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് നാ​ലു പേ​ർ​ക്ക് പ​രി​ക്ക്
Monday, March 8, 2021 11:49 PM IST
വെ​ഞ്ഞാ​റ​മൂ​ട്: സം​സ്ഥാ​ന പാ​ത​യി​ൽ കീ​ഴാ​യി​ക്കോ​ണം ഉ​ദി​മൂ​ട് ജം​ഗ്ഷ​ന് സ​മീ​പ​ത്ത് കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് നാ​ലു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഒ​രാ​ളു​ടെ നി​ല ഗു​രു​ത​രം.
ബൈ​ക്ക് യാ​ത്രി​ക​നാ​യ ഉ​ദി​മൂ​ട് കൊ​ച്ചു​കു​ന്നി​ൽ പു​ത്ത​ൻ വീ​ട്ടി​ൽ അ​മീ​ർ (20) കാ​ർ യാ​ത്രി​ക​രാ​യ പൊ​യ്ക​മു​ക്ക് ദേ​വി നി​ല​യ​ത്തി​ൽ പ​ത്മ​ല​ത (56), നെ​ടും​പ​റ​മ്പ് സ​ജീ​വ് മ​ന്ദി​ര​ത്തി​ൽ പ​ത്മി​നി (64) ഡ്രൈ​വ​ർ നെ​ടും​പ​റ​മ്പ് എ​സ്.​എ​സ്. ഭ​വ​നി​ൽ സ​ജി (37) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഏ​ഴി​നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽഅ​മീ​റി​ന്‍റെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. വെ​ഞ്ഞാ​റ​മൂ​ട് ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ വെ​ഞ്ഞാ​റ​മൂ​ട് ശ്രീ ​ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.