ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ളി​ൽ അ​ക്വേ​ഷ്യ മ​ര​ങ്ങ​ൾ ന​ട്ട് കൈ​യേ​റ്റം
Monday, March 8, 2021 11:49 PM IST
നേ​മം : വെ​ള്ളാ​യ​ണി കാ​യ​ലി​നോ​ട് ചേ​ർ​ന്ന ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ളി​ൽ അ​ക്വേ​ഷ്യ മ​ര​ങ്ങ​ൾ ന​ട്ട് പി​ടി​പ്പി​ച്ച് സ്ഥ​ലം നി​ക​ത്തി​യെ​ടു​ക്കാ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്ന​താ​യി ആ​രോ​പ​ണം. ഇ​വി​ടെ സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ ഭൂ​മി​ക​ൾ വാ​ങ്ങി​കൂ​ട്ടി മ​രം ന​ട്ടു​പി​ടി​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പ​ണ്ട് നെ​ൽ​പ്പാ​ട​ങ്ങ​ളാ​യി​രു​ന്ന ഈ ​പ്ര​ദേ​ശ​ങ്ങ​ൾ ഇ​ന്ന് അ​ക്വേ​ഷ്യ കാ​ടാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

അ​ക്വേ​ഷ്യ മ​ര​ത്തി​ന്‍റെ പൂ​ന്പൊ​ടി​ക​ൾ അ​ല​ർ​ജി​പോ​ലു​ള്ള ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​മെ​ന്ന ആ​ശ​ങ്ക​യു​ണ്ട്. വെ​ള്ളാ​യ​ണി ശി​വോ​ദ​യം റോ​ഡു​വ​ഴി കീ​രി​ടം പാ​ല​വും ക​ട​ന്ന് കാ​ർ​ഷി​ക​കോ​ള​ജി​ലേ​യ്ക്കു​പോ​കു​ന്ന ബ​ണ്ട് റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തു​മാ​ണ് അ​ക്വേ​ഷ്യ​മ​ര​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ വ​ള​രു​ന്ന​ത്. കാ​യ​ലി​നും കൃ​ഷി​യി​ട​ത്തി​നും ഇ​ട​യ്ക്കു​ള്ള​താ​ണ് ബ​ണ്ട് റോ​ഡി​ൽ ഈ ​മ​ര​ങ്ങ​ൾ കാ​ട് പോ​ലെ വ​ള​ർ​ന്ന് തു​ട​ങ്ങി​യ​ത് അ​ധി​കൃ​ത​ർ ശ്ര​ദ്ധി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി​യു​ണ്ട്. പാ​ല​പ്പൂ​ര്, കാ​ർ​ഷി​ക​കോ​ള​ജ് വാ​ർ​ഡു​ക​ളി​ലു​ൾ​പ്പെ​ടു​ന്ന​താ​ണ് ഈ ​സ്ഥ​ലം. കാ​യ​ലി​ന് ഭീ​ഷ​ണി​യാ​യി കു​ള​വാ​ഴ നി​റ​ഞ്ഞ​തി​നു​പി​ന്നാ​ലെ​യാ​ണ് അ​ക്വേ​ഷ്യ മ​ര​ങ്ങ​ളും തീ​ര​ങ്ങ​ളി​ൽ വ​ള​രു​ന്ന​ത്. ഇ​തി​ന്‍റെ പൂ​വും ഇ​ല​യും വെ​ള്ള​ത്തി​ൽ വീ​ണ് വെ​ള്ളം മ​ലി​ന​പ്പെ​ടു​ക​യാ​ണ്.

അ​ക്വേ​ഷ്യ മ​ര​ങ്ങ​ൾ പ​രി​സ്ഥി​തി​ക്ക് ദോ​ഷ​ക​ര​മാ​യി ക​ണ്ട​തോ​ടെ ര​ണ്ടാ​യി​ര​ത്തി പ​തി​നേ​ഴു​മു​ത​ൽ സ​ർ​ക്കാ​ർ അ​ക്വേ​ഷ്യ​മ​ര​ങ്ങ​ൾ ന​ടു​ന്ന​ത് നി​രോ​ധി​ച്ചി​ട്ടു​ണ്ട്. ഇ​വ വ​ള​ർ​ന്നു​വ​ന്നാ​ൽ സ​മീ​പ​ത്തെ എ​ല്ലാ സ​സ്യ​ജാ​ല​ങ്ങ​ളെ​യും വി​ഴു​ങ്ങി പ​ട​ർ​ന്നു​പി​ടി​ക്കും. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ വ​നം​വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ൽ ഈ ​മ​ര​ങ്ങ​ൾ മു​റി​ച്ച് ന്യൂ​സ് പ്രി​ന്‍റ് ഉ​ത്പാ​ദ​ന​ത്തി​നാ​യി ന​ൽ​കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

അ​ക്വേ​ഷ്യ മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി മു​ള പോ​ലെ പ​രി​സ്ഥി​തി​ക്ക് ഇ​ണ​ങ്ങു​ന്ന സ​സ്യ​ങ്ങ​ൾ വെ​ള്ളാ​യ​ണി​യു​ടെ തീ​ര​ങ്ങ​ളി​ൽ വെ​ച്ചു​പി​ടി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യം ഉ​യ​രു​ക​യാ​ണ്. അ​ക്വേ​ഷ്യ മ​ര​ങ്ങ​ൾ വ​ള​രു​ന്ന സ്ഥ​ല​ത്താ​ണ് ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡി​ന്‍റെ കൊ​റ്റി​ല്ലം ഉ​ള്ള​ത്. ഇ​വി​ടെ​യും സ​മീ​പ​ത്തെ കി​രീ​ടം പാ​ല​ത്തി​ലും നി​ര​വ​ധി​പേ​രാ​ണ് കാ​ഴ്ച​ക​ൾ കാ​ണാ​നും കാ​റ്റ് കൊ​ള്ളാ​നു​മെ​ത്തു​ന്ന​ത്.