കാട്ടിൽ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷം: കാ​ട്ടു​മൃ​ഗ​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ നാ​ട്ടി​ലേ​ക്ക്
Sunday, March 7, 2021 12:07 AM IST
പാ​ലോ​ട്: ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​യ​തോ​ടെ ന​ന്ദി​യോ​ട്, പെ​രി​ങ്ങ​മ്മ​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ വ​ന്യ മൃ​ഗ ശ​ല്യം നി​യ​ന്ത്ര​ണാ​തീ​ത​മാ​യി. നാ​ഗ​ര, പ്രാ​മ​ല, വ​ട്ട​പ്പ​ൻ​കാ​ട്, ഭ​ദ്രം​വ​ച്ച​പ്പാ​റ, ക​ടു​വാ​ച്ചി​റ, പൊ​ട്ട​ൻ​ചി​റ, കു​റു​ങ്ങ​ണം, ഒ​ഴു​കു​പാ​റ, ക​രി​മ്പി​ൻ​കാ​ല, ഓ​ട്ടു​പാ​ലം, പു​ലി​യൂ​ർ, പേ​ര​യം, ആ​ലും​കു​ഴി, മീ​ൻ​മൂ​ട്ടി, താ​ന്നി​മൂ​ട്, പാ​ണ്ഡ്യ​ൻ​പാ​റ, ആ​ലം​പാ​റ, ക​ള്ളി​പ്പാ​റ, നാ​ലു​സെ​ന്‍റ് കോ​ള​നി, ആ​ന​ക്കു​ഴി, പു​ന്ന​മ​ൺ​വ​യ​ൽ, വെ​ളി​യ​ങ്കാ​ല, മ​ങ്ക​യം, വേ​ങ്കൊ​ല്ല, ശാ​സ്താം​ന​ട, ഇ​ടി​ഞ്ഞാ​ർ, കോ​ള​ച്ച​ൽ, മു​ത്തി​ക്കാ​ണി, കൊ​ന്ന​മൂ​ട് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​യി​ട്ടു​ള്ള​ത്. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള വ​ന​മേ​ഖ​ല​യി​ൽ നി​ന്നാ​ണ് വ​ന്യ​മൃ​ഗ​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ ജ​ല​വും ഭ​ക്ഷ​ണ​വും തേ​ടി നാ​ട്ടി​ലേ​ത്തു​ന്ന​ത്.

വ​ന്യ​ജീ​വി​ക​ളെ വി​ര​ട്ടി കാ​ട്ടി​ലേ​ക്ക് അ​യ​ക്കു​ന്ന റാ​പ്പി​ഡ് റ​സ്പോ​ൻ​സ് ടീ​മി​ന്‍റെ സേ​വ​നം ഇ​വി​ടെ​ങ്ങ​ളി​ൽ ല​ഭി​ക്കു​ന്നി​ല്ല. ആ​ന​ക​ൾ​ക്കും മ​റ്റ് കാ​ട്ടു​മൃ​ഗ​ങ്ങ​ൾ​ക്കും ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ വൃ​ക്ഷ​ങ്ങ​ളും ചെ​ടി​ക​ളും വെ​ട്ടി ന​ശി​പ്പി​ച്ച് അ​ക്കേ​ഷ്യ​വും മാ​ഞ്ചി​യ​വും വെ​ച്ചു പി​ടി​പ്പി​ച്ച​തി​നാ​ൽ ഭ​ക്ഷ​ണം കി​ട്ടാ​തെ​യാ​ണ് നാ​ട്ടി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​തും കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​തും. കാ​ലാ​വ​ധി ക​ഴി​ഞ്ഞ ഇ​ത്ത​രം പ്ലാ​ന്‍റേ​ഷ​നു​ക​ൾ വെ​ട്ടി​മാ​റ്റി ത​ന​ത് വൃ​ഷ​ങ്ങ​ളും ചെ​ടി​ക​ളും വെ​ച്ചു പി​ടി​പ്പി​ച്ചാ​ൽ പ്ര​ശ്ന​ങ്ങ​ൾ​ക്ക് ചെ​റി​യ പ​രി​ഹാ​ര​മാ​കു​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​ക്ഷം. സ​ന്ധ്യ​യാ​യാ​ൽ കാ​ട്ടു പ​ന്നി​ക​ൾ കൂ​ട്ട​ത്തോ​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ക്കു​ക​യാ​ണ്. പു​ല​ർ​ച്ചെ റ​ബ​ർ ടാ​പ്പിം​ഗി​ന് എ​ത്തു​ന്ന​വ​ർ പ​ന്നി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​കു​ന്നു​മു​ണ്ട്. വേ​ന​ൽ ക​ടു​ത്ത​തോ​ടെ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യി​ട്ടു​ണ്ട്.

കാ​ട്ട​രു​വി​ക​ളും ആ​റും തോ​ടും വ​റ്റി തു​ട​ങ്ങി​യ​തോ​ടെ ഈ ​മേ​ഖ​ല​യി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​ണ്. ഇ​തി​നാ​ൽ ത​ന്നെ കു​ടി​വെ​ള്ളം തേ​ടി നാ​ട്ടി​ലേ​ക്ക് എ​ത്തു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ൾ അ​ക്ര​മ​ണ​കാ​രി​ക​ളാ​കാ​റു​ണ്ട്. കാ​ല​ൻ​കാ​വ്, നാ​ഗ​ര, ഓ​ട്ടു​പാ​ലം, പ​ച്ച, വ​ട്ട​പ്പ​ൻ​കാ​ട്, ക​രി​മ്പി​ൻ​കാ​ല തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ൽ പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ പോ​ലും പ​ന്നി​ക​ൾ കൂ​ട്ട​ത്തോ​ടെ എ​ത്തു​ന്ന​തി​നാ​ൽ കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും ഭ​യ​പ്പാ​ടി​ലാ​ണ്. ഇ​വി​ടെ​ങ്ങ​ളി​ൽ പ​ക​ലും കാ​ട്ടു​പ​ന്നി​കൂ​ട്ട​ത്തെ കാ​ണാം. ഇ​വി​ടെ അ​റ​വു​മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത് ഭ​ക്ഷി​ക്കാ​ൻ കാ​ട്ടു​പ​ന്നി​ക​ൾ എ​ത്തു​ന്ന​ത് പ​തി​വാ​ണ്. അ​ന​ധി​കൃ​ത അ​റ​വു​ശാ​ല​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​നെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി പ​രാ​തി​ക​ൾ നാ​ട്ടു​കാ​ർ​ന​ൽ​കി​യെ​ങ്കി​ലും അ​ധി​കാ​രി​ക​ൾ അ​വ​ഗ​ണി​ച്ച​മ​ട്ടാ​ണ്.

പ​ന്നി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രി​ൽ കൂ​ടു​ത​ലും ഇ​രു ച​ക്ര യാ​ത്ര​ക്കാ​രാ​ണ്. ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ പ​ല​ർ​ക്കും ചി​കി​ത്സ​ക്കാ​വ​ശ്യ​മാ​യ സ​ഹാ​യം പോ​ലും നാ​ളി​തു​വ​രെ അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നും ന​ൽ​കി​യി​ട്ടി​ല്ല. ന​ന്ദി​യോ​ട് വി​തു​ര റൂ​ട്ടി​ൽ ന​വോ​ദ​യ സ്കു​ളി​നു സ​മീ​പം അ​റ​വു​മാ​ലി​ന്യം സാ​മൂ​ഹി​ക വി​രു​ദ്ധ​ർ ത​ള്ളു​ന്ന​തി​നാ​ൽ പ​ന്നി​ക​ൾ കൂ​ട്ട​ത്തോ​ടെ​യാ​ണ് ഇ​വി​ടെ എ​ത്തു​ന്ന​ത് . പ​ന്നി ശ​ല്യ​ത്തി​ന് പു​റ​മേ കു​ര​ങ്ങു​ക​ളും കൃ​ഷി ന​ശി​പ്പി​ക്കു​ന്നു​ണ്ട്. റ​ബ​ർ,വാ​ഴ, മ​രി​ച്ചീ​നി, പ​ച്ച​ക്ക​റി​ക​ൾ തു​ട​ങ്ങി ക​ണ്ണി​ൽ​കാ​ണു​ന്ന എ​ല്ലാം ന​ശി​പ്പി​ച്ചി​ട്ടേ പ​ന്നി​ക്കൂ​ട്ടം തി​രി​കെ മ​ട​ങ്ങു​ക​യു​ള്ളു. ന​ന്ദി​യോ​ട്,പെ​രി​ങ്ങ​മ്മ​ല, തൊ​ളി​ക്കോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ അ​റ​വു​മാ​ലി​ന്യം രാ​ത്രി​കാ​ല​ങ്ങ​ളി​ൽ കൊ​ണ്ട് ത​ള്ളു​ന്ന​ത് റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലും ജ​ന​വാ​സ മേ​ഖ​ല​യി​ലു​മാ​ണ്. ഇ​തും പ്ര​ദേ​ശ​ത്തെ പ്ര​ധാ​ന പ്ര​ശ്ന​ങ്ങ​ളി​ൽ ഒ​ന്നാ​ണ്. ന​ന്ദി​യോ​ട് പ​ഞ്ചാ​യ​ത്തി​ലെ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​ന് അ​ടി​യ​ന്തി​ര​മാ​യി പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും വ​ർ​ധി​ച്ചു വ​രു​ന്ന വ​ന്യ​മൃ​ഗ ശ​ല്യം പ​രി​ഹ​രി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നോ​ടെ​പ്പം കൃ​ഷി ന​ശി​പ്പി​ക്ക​പ്പെ​ട്ട ക​ർ​ഷ​ക​ർ​ക്ക് അ​ർ​ഹ​മാ​യ ധ​ന സ​ഹാ​യ​വും വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ​ക്ക് ചി​കി​ത്സ സ​ഹാ​യ​വും ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നു നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.