വെ​ള്ള​നാ​ട് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ല്‍ മീ​ന​ഭ​ര​ണി ഉ​ത്സ​വം
Sunday, March 7, 2021 12:06 AM IST
നെ​ടു​മ​ങ്ങാ​ട്: വെ​ള്ള​നാ​ട് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ മീ​ന​ഭ​ര​ണി ഉ​ത്സ​വം നാ​ളെ കൊ​ടി​യേ​റി 18ന് ​സ​മാ​പി​ക്കും. ചൊ​വ്വാ​ഴ്ച്ച വൈ​കു​ന്നേ​രം 6.30ന് ​ദീ​പാ​രാ​ധ​ന, 7.45ന് ​കൊ​ടി​യേ​റ്റ്, തു​ട​ര്‍​ന്ന് തോ​റ്റം​പാ​ട്ട് ആ​രം​ഭം. ബു​ധ​നാ​ഴ്ച്ച രാ​വി​ലെ 7.45ന് ​ദി​ക്ക്ബ​ലി ആ​രം​ഭം, വൈ​കു​ന്നേ​രം 7.15ന് ​പു​ഷ്പാ​ഭി​ഷേ​കം, 9.30ന് ​ക​ളം​കാ​വ​ല്‍. വ്യാ​ഴാ​ഴ്ച രാ​വി​ലെ 7.30ന് ​ദി​ക്ക്ബ​ലി, വൈ​കു​ന്നേ​രം 6.40-ന് ​പ​ണ്ടാ​ര​വ​ക​തൂ​ക്കം, പ​ണ്ടാ​ര​വ​ക കു​ത്തി​യോ​ട്ട വ്ര​താ​രം​ഭം, ഏ​ഴി​ന് ​പു​ഷ്പാ​ഭി​ഷേ​കം, 9.30ന് ​ക​ളം കാ​വ​ല്‍. വെ​ള്ളി​യാ​ഴ്ച്ച രാ​വി​ലെ 11.20ന് ​ദേ​വി​യു​ടെ തൃ​ക്ക​ല്യാ​ണം. ഞാ​യ​റാ​ഴ്ച്ച രാ​വി​ലെ 11.00ന് ​നാ​ഗ​ര്‍​ക്ക് നൂ​റും പാ​ലും. ചൊ​വ്വാ​ഴ്ച്ച രാ​വി​ലെ ഒ​ന്പ​തി​ന് പൊ​ങ്കാ​ല, 11.45ന് ​പൊ​ങ്കാ​ല​നി​വേ​ദ്യം, രാ​ത്രി 10ന് ​പ്ര​തീ​കാ​ത്മ​ക​മാ​യി പ​റ​ണേ​റ്റ്. ബു​ധാ​ഴ്ച്ച രാ​വി​ലെ 7.30ന് ​നി​ല​ത്തി​ല്‍ പോ​ര്, 4.15ന് ​വ​ണ്ടി​യോ​ട്ടം, 4.30ന് ​ഉ​രു​ള്‍. വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് പ​ണ്ടാ​ര​വ​ക തൂ​ക്കം വ​ഴി​പാ​ട്, 8.30ന് ​പ​ണ്ടാ​ര​വ​ക ഓ​ട്ടം, താ​ല​പ്പൊ​ലി.