തെ​ര​ഞ്ഞെ​ടു​പ്പ്: തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​ത നി​ല​പാ​ടെ​ടു​ത്തി​ട്ടി​ല്ലെ​ന്ന് ഫാ. ​സി. ജോ​സ​ഫ്
Friday, March 5, 2021 11:33 PM IST
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​താ അ​തി​ർ​ത്തി​യി​ൽ വ​രു​ന്ന നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളേ​ക്കു​റി​ച്ചോ സ്ഥാ​നാ​ർ​ഥി​ക​ളേ​ക്കു​റി​ച്ചോ ല​ത്തീ​ൻ അ​തി​രൂ​പ​ത യാ​തൊ​രു നി​ല​പാ​ടും ഇ​തു​വ​രെ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ലെ​ന്ന് അ​തി​രൂ​പ​താ വ​ക്താ​വ് ഫാ. ​സി. ജോ​സ​ഫ് അ​റി​യി​ച്ചു. സ​ഭ​യു​ടെ ഒൗ​ദ്യോ​ഗി​ക നി​ല​പാ​ടു​ക​ൾ വ്യ​ക്ത​മാ​ക്കേ​ണ്ട​ത് അ​തി​രൂ​പ​താ​ധ്യ​ക്ഷ​നും, സ​ഹാ​യ​മെ​ത്രാ​നും, ഒൗ​ദ്യോ​ഗി​ക വ​ക്താ​വു​മാ​ണെി​രി​ക്കെ മ​റി​ച്ചു​ള്ള ഏ​തൊ​രു നി​രീ​ക്ഷ​ണ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും ല​ത്തീ​ൻ അ​തി​രൂ​പ​ത​യു​ടെ ഒൗ​ദ്യോ​ഗി​ക നി​ല​പാ​ട​ല്ലെ​ന്നും ഫാ. ​സി.​ജോ​സ​ഫ് പ​റ​ഞ്ഞു.

ജീ​വ​ന​ക്കാ​രു​ടെ
പ​ട്ടി​ക സ​മ​ര്‍​പ്പി​ക്ക​ണം

തി​രു​വ​ന​ന്ത​പു​രം :​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലെ എ​ല്ലാ ഓ​ഫീ​സ് മേ​ല​ധി​കാ​രി​ക​ളും ജീ​വ​ന​ക്കാ​രു​ടെ പ​ട്ടി​ക ഇ​ന്നു ത​ന്നെ താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ലോ ക​ള​ക്ട​റേ​റ്റി​ലോ നേ​രി​ട്ടു സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​വ്ജ്യോ​ത് ഖോ​സ അ​റി​യി​ച്ചു.
വീ​ഴ്ച വ​രു​ത്തു​ന്ന ഓ​ഫീ​സ് മേ​ല​ധി​കാ​രി​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​റി​യി​പ്പി​ല്‍ പ​റ​യു​ന്നു.